സംസ്ഥാനത്ത് 94 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 12 പേര്‍ക്ക്‌

0
229

തിരുവനന്തപുരം (www.mediavisionnews.in) : സംസ്ഥാനത്ത് ഇന്ന് 94 പേര്‍ക്ക് കൊവിഡ്. മൂന്ന് പേര്‍ മരിച്ചു. 47 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 37 പേര്‍ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തി. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇന്ന് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. മഹാരാഷ്ട്രയിൽ നിന്നെത്തിയ 27 പേർക്ക് രോഗം സ്ഥിരീകരിച്ചു. തമിഴ്നാട്ടിൽ നിന്നെത്തിയ എട്ട് പേർക്കും രോഗം സ്ഥിരീകരിച്ചു. 39 പേരാണ് ഇന്ന് രോഗമുക്തരായത്.

പാലക്കാട് 13, മലപ്പുറം എട്ട്, കണ്ണൂർ ഏഴ്, കോഴിക്കോട് അഞ്ച് , തൃശ്ശൂർ വയനാട് രണ്ട് വീതം, തിരുവനന്തപുരം പത്തനംതിട്ട ഓരോ രോഗികളും നെഗറ്റീവായി. പത്തനംതിട്ട 14, കാസർകോട് 12, കൊല്ലം 11, കോഴിക്കോട് 10, ആലപ്പുഴ എട്ട്, മലപ്പുറം എട്ട്,. പാലക്കാട് ഏഴ്, കണ്ണൂർ ആറ്, കോട്ടയം അഞ്ച് തിരുവനന്തപുരം അഞ്ച്, തൃശൂർ നാല് എറണാകുളം രണ്ട്, വയനാട് രണ്ട് എന്നിങ്ങനെ പോസിറ്റീവ്. 

ചെന്നൈയിൽ നിന്നെത്തിയ പാലക്കാട് ജില്ലയിലെ മീനാക്ഷിയമ്മാൾ, അബുദാബിയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി, കൊല്ലം സ്വദേശി സേവ്യർ മരിച്ചു.മൂന്ന് പേർക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഷബ്നാസ് രക്താർബുദ രോഗിയായിരുന്നു. കൊല്ലം സ്വദേശി സേവ്യർ മരിച്ച ശേഷമാണ് ആശുപത്രിയിലെത്തിയത്. പിന്നീട് രണ്ട് തവണ പരിശോധിച്ച് കൊവിഡ് സ്ഥിരീകരിച്ചു..

14. 3887 സാമ്പിളുകൾ പരിശോധിച്ചു. 1588 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 884 പേർ ചികിത്സയിലാണ്. 170065 പേർ നിരീക്ഷണത്തിൽ. 168578 പേർ വീടുകളിലും 1487 ആശുപത്രികളിലും. 225 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 76383 സാമ്പിളുകൾ പരിശോധനക്കയച്ചു. 72139 എണ്ണം നെഗറ്റീവ്.

also read; ദുല്‍ഖര്‍ സല്‍മാന് 80 ലക്ഷം രൂപ മുതല്‍ രണ്ട് കോടി രൂപ വരെ പ്രതിഫലം, ഫഹദിന് 80 ലക്ഷം രൂപ; മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമോ?


LEAVE A REPLY

Please enter your comment!
Please enter your name here