സംസ്ഥാനത്ത് 06 കോവിഡ് ഹോട്ട് സ്‌പോട്ടുകള്‍കൂടി; ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ 150 ആയി

0
270

തിരുവനന്തപുരം (www.mediavisionnews.in) : സംസ്ഥാനത്ത് പുതിയ ആറ് ഹോട്ട് സ്പോട്ടുകള്‍കൂടി. പാലക്കാട് ജില്ലയിലെ ഷൊര്‍ണൂര്‍, മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട്, കുറുവ, കല്‍പ്പകഞ്ചേരി, എടപ്പാള്‍, വട്ടംകുളം എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. ഇതോടെ നിലവില്‍ ആകെ 150 ഹോട്ട് സ്പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,97,078 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,95,307 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1771 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 211 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനിടെ, രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 11 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള അഞ്ചു പേരുടെയും, പാലക്കാട്, വയനാട്, കണ്ണൂര്‍ (കാസര്‍ഗോഡ് സ്വദേശികള്‍) ജില്ലകളില്‍ നിന്നുള്ള രണ്ടു പേരുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 1174 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 814 പേര്‍ ഇതുവരെ രോഗമുക്തി നേടി.

LEAVE A REPLY

Please enter your comment!
Please enter your name here