സംസ്ഥാനത്ത് 06 കോവിഡ് ഹോട്ട് സ്‌പോട്ടുകള്‍കൂടി; ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ 144 ആയി

0
148

തിരുവനന്തപുരം (www.mediavisionnews.in) : സംസ്ഥാനത്ത് പുതുതായി ആറ് ഹോട്ട് സ്പോട്ടുകള്‍. കണ്ണൂര്‍ ജില്ലയിലെ എരുവേശ്ശി, ഉദയഗിരി, മാങ്ങാട്ടിടം, കുറ്റിയാട്ടൂര്‍, പാലക്കാട് ജില്ലയിലെ കൊടുവായൂര്‍, വയനാട് ജില്ലയിലെ പനമരം എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. നിലവില്‍ 144 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്്

അതേസമയം, ഹോട്ട്സ്പോട്ടുകളിലും കണ്ടെയ്ന്‍മെന്റ് സോണുകളിലും ഒഴികെയുള്ള ജീവനക്കാര്‍ ഓഫീസില്‍ എത്തണമെന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പുതിയ മാര്‍നിര്‍ദേശം പുറത്തിറക്കി. ശനിയാഴ്ച സര്‍ക്കാര്‍ ഓഫീസുകള്‍ അടഞ്ഞുതന്നെ കിടക്കും. ഏഴു മാസം ഗര്‍ഭിണികളായവര്‍ക്ക് വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 107 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 27 പേര്‍ക്കും തൃശൂരില്‍ 26 പേര്‍ക്കും രോഗബാധയുണ്ടായി. പത്തനംതിട്ട 13, കൊല്ലം 9, ആലപ്പുഴ 7, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ 6 പേര്‍ക്ക് വീതം, തിരുവനന്തപുരം 4, കോട്ടയം, കാസര്‍ഗോഡ് ജില്ലകളില്‍ 3 പേര്‍ക്ക് വീതം, കണ്ണൂര്‍ 2, ഇടുക്കി ജില്ലയില്‍ ഒന്ന് എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.

ഇതില്‍ 71 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 28 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.  സമ്പര്‍ക്കത്തിലൂടെ എട്ടുപേര്‍ക്കാണ് രോഗം ബാധിച്ചത്. തൃശൂര്‍ ജില്ലയിലെ 3 പേര്‍ക്കും മലപ്പുറം, പാലക്കാട് ജില്ലകളിലെ 2 പേര്‍ക്ക് വീതവും കൊല്ലം ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ചികിത്സയിലായിരുന്ന 41 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവായി.

LEAVE A REPLY

Please enter your comment!
Please enter your name here