ഷാഫി പറമ്പില്‍ എംഎല്‍എയും വി കെ ശ്രീകണ്ഠന്‍ എംപിയും ക്വാറന്‍റൈനില്‍

0
230

പാലക്കാട് (www.mediavisionnews.in) : പാലക്കാട് ജില്ലാശുപത്രി സൂപ്രണ്ട്, ഡിഎംഒ, ഷാഫി പറന്പിൽ എംഎൽഎ, വി. കെ ശ്രീകണ്ഠൻ എംപി തുടങ്ങിയവർ ഹോംക്വറന്‍റൈനിൽ പ്രവേശിച്ചു. രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകനുമായി ഇവർ സന്പർക്കത്തിലേർപ്പെട്ട പശ്ചാത്തലത്തിലാണ് ജില്ലാമെഡിക്കൽ ബോർഡ് ഇവരോട് നിരീക്ഷണത്തിൽ പോവാൻ നിർദേശം നൽകിയത്. 

വാളയാർ അതിർത്തിയിൽ കൊവിഡ് രോഗിയുമായി സന്പർക്കത്തിലേർപ്പെട്ട് നീരീക്ഷണ കാലാവധി പൂർത്തിയാക്കിയ ജനപ്രതിനിധികള്‍ക്കാണ് വീണ്ടും നിരീക്ഷണത്തിൽ പോവേണ്ടിവരുന്നത്. ജില്ലാശുപത്രിയുടെ ഒപി വിഭാഗം മെഡിക്കൽ കോളേജ് ആശുപത്രിയുടെ കെട്ടിടത്തിലേക്ക് മാറ്റുന്നത് സംബന്ധിച്ച് അടുത്താഴ്ചയോടെ അന്തിമ തീരുമാനം എടുക്കും. 

മേയ് 26ന് നടന്ന ചടങ്ങിൽ പാലക്കാട് എംപി വി കെ ശ്രീണ്ഠൻ, എംഎൽഎ ഷാഫി പറമ്പിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ശാന്താകുമാരി എന്നിവരുള്‍പ്പെടെ പങ്കെടുത്തിരുന്നു. നിലവിൽ 164 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. സന്പർക്കത്തിലൂടെ 22 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 15 ആരോഗ്യപ്രവർത്തകരും ഉൾപ്പെടും. അതീവ ജാഗ്രതയിലാണ് പാലക്കാട് ജില്ല. 

LEAVE A REPLY

Please enter your comment!
Please enter your name here