വീണ്ടും രാഷ്ട്രീയ അക്രമം; കണ്ണൂരിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു

0
361

കണ്ണൂർ: ജില്ലയിൽ വീണ്ടും രാഷ്ട്രീയ അക്രമം. സിപിഐ (എം) കിഴക്കെ മനേക്കര ബ്രാഞ്ച് മെമ്പർക്ക് വെട്ടേറ്റു. ബ്രാഞ്ച് മെമ്പർ ചന്ദ്രനെ(48)യാണ് വെട്ടി പരിക്കേല്പിച്ചത്.

രാത്രി 8.10ഓടെ മനേക്കര ഇ എം എസ് മന്ദിരത്തിന്റെ വരാന്തയിൽ വെച്ചാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ സംഘം വെട്ടുകയായിരുന്നു.

വെട്ടേറ്റ ഇയാൾക്ക് കാലിന് ആഴത്തിൽ മുറവേറ്റിട്ടുണ്ട്. തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here