ന്യൂഡല്‍ഹി: (www.mediavisionnews.in) വിദേശത്തുള്ള ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതിനായി ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഓപ്പറേറ്റു ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങള്‍ (എസ്ഒപി) കേന്ദ്രസര്‍ക്കാര്‍ പുതുക്കി. പുതുക്കിയ മാനദണ്ഡങ്ങള്‍ ഇങ്ങനെ.
1. വിമാനം ചാര്‍ട്ടര്‍ ചെയ്യുന്നവര്‍ (സാമൂഹിക സംഘടന/കമ്പനി/കൂട്ടായ്മ) എയര്‍ ട്രാന്‍സ്‌പോര്‍ട്ട് ഓപ്പറേറ്ററെ(എടിഒ) കണ്ടെത്തി യാത്രക്കാരുടെയും എത്തിച്ചേരുന്ന സ്ഥലത്തിന്റെയും വിശദാംശങ്ങള്‍ റിയാദിലെ ഇന്ത്യന്‍ എംബസിയിലോ ജിദ്ദയിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യയിലോ അറിയിക്കണം.
2. എടിഒ ഇന്ത്യയിലെ ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരിനെ നേരിട്ടു ബന്ധപ്പെട്ട് പ്രൊപ്പോസലിന്റെ പകര്‍പ്പും യാത്രക്കാരുടെ വിശദാംശങ്ങളും കൈമാറും
3. ക്വാറന്റീന്‍ ലഭ്യത സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പരിശോധന നടത്തും
4. എടിഒ വിമാനത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ രേഖാമൂലമുള്ള ക്ലിയറന്‍സും യാത്രാരേഖകളില്‍ എംബസിയുടെ നോ ഒബ്ജക്ഷനും വാങ്ങേണ്ടതാണ്. എടിഒ ഫ്‌ളൈറ്റ് ക്ലിയറന്‍സിനായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനെ ബന്ധപ്പെടേണ്ടതാണ്.
5. വിമാനം പുറപ്പെടുന്നതിനു മുന്‍പായി എടിഒ ഫൈനല്‍ പാസെഞ്ചര്‍മാനിഫെസ്റ്റ് എംബസി, സൗദിയിലെ കോണ്‍സുലേറ്റ്, ബന്ധപ്പെട്ട സംസ്ഥാനസര്‍ക്കാര്‍ എന്നിവര്‍ക്ക് നല്‍കേണ്ടതാണ്.