കോവിഡ് വ്യാപനത്തെ തുടർന്ന് വിദേശത്ത് കുടുങ്ങിയ ഗർഭിണികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് നിയമപോരാട്ടം നടത്തിയ പ്രവാസി മലയാളി ആതിരയുടെ ഭർത്താവ് ദുബായിൽ വെച്ച് മരിച്ചു.
ദുബായിൽ മെക്കാനിക്കൽ എൻജിനീയറായി ജോയി ചെയ്തിരുന്ന നിതിൻ ചന്ദ്രൻ (29) ആണ് ഹൃദയാഘാതത്തെ തുടർന്ന് ഉറക്കത്തിൽ മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ ഷാർജയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉറക്കത്തിനിടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.
ഏഴ് മാസം ഗർഭിണിയായിരുന്ന ഭാര്യക്കൊപ്പം നാട്ടിലേക്ക് മടങ്ങാൻ അനുമതി ലഭിച്ചിരുന്നെങ്കിലും ആ അവസരം നിധിൻ മറ്റൊരാൾക്ക് നൽകുകയായിരുന്നു.
റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ രാമചന്ദ്രൻറെ മകനാണ് നിധിൻ. ദുബായ് റാഷിദിയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കോവിഡ് പരിശോധന നടത്തിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.