തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലത്ത് അമിത വൈദ്യുതി ബില്ലിനെതിരെ സമരവുമായി യുഡിഎഫ്. വര്‍ധിപ്പിച്ച വൈദ്യുതി ബില്ലിനെതിരെ ജൂണ്‍ 17ന് രാത്രി 9 ന് മൂന്ന് മിനിറ്റ് നേരം വൈദ്യുതി ഓഫ് ചെയ്തു പ്രതിഷേധിക്കാന്‍ എല്ലാ ജനാധിപത്യ വിശ്വാസികളോടും യുഡിഎഫ് ആഹ്വാനം ചെയ്തു.
ജനങ്ങളുടെ പ്രശ്ങ്ങള്‍ പരിഹരിക്കാന്‍ ശ്രമങ്ങള്‍ കാണാത്തതിനാല്‍ ശക്തമായ പ്രതിഷേധവുമായി യുഡിഎഫ് മുന്നോട്ട് പോവുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു. കൊവിഡ് കാലത്ത് ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച വൈദ്യുതി ബില്ലിന്റെ അമിതഭാരം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്
ക്ഷമിക്കാനാകാത്ത തെറ്റാണു സര്‍ക്കാരും കെഎസ്ഇബി ജനങ്ങളോട് ചെയ്യുന്നത്. കൊവിഡ് കാലത്ത് ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച വൈദ്യുതി ബില്ലിന്റെ അമിതഭാരം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണം. കഷ്ടതകള്‍ നിറഞ്ഞ കാലത്തിലൂടെയാണ് ജനങ്ങള്‍ കടന്നു പോകുന്നത്. എല്ലാ പിന്തുണയും കൊടുത്തു കൂടെ നിര്‍ത്താനാണു സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. ജനങ്ങളുടെ പ്രശ്ങ്ങള്‍ പരിഹരിക്കാന്‍ ശ്രമങ്ങള്‍ കാണാത്തതിനാല്‍ ശക്തമായ പ്രതിഷേധവുമായി യുഡിഎഫ് മുന്നോട്ട് പോവുകയാണ്.
വര്‍ധിപ്പിച്ച വൈദ്യുതി ബില്ലിനെതിരെ ജൂണ്‍ 17ന് (ബുധനാഴ്ച) രാത്രി 9 ന് മൂന്ന് മിനിറ്റ് നേരം വൈദ്യുതി ഓഫ് ചെയ്തു പ്രതിഷേധിക്കാന്‍ എല്ലാ ജനാധിപത്യ വിശ്വാസികളോടും ആഹ്വാനം ചെയ്യുന്നു.