കാസർകോട്: (www.mediavisionnews.in) നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് ജില്ലയിൽ ഇതുവരെ 2566 കേസുകൾ രജിസ്റ്റർചെയ്തു. 3224 പേരെ അറസ്റ്റ് ചെയ്തു. 1098 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. ലോക്ക്ഡൗൺ നിർദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ഇന്നലെ അഞ്ച് കേസുകളാണ് രജിസ്റ്റർ ചെയ്തത്. മഞ്ചേശ്വരം ഒന്ന് , കാസര്‍കോട് ഒന്ന്, ചന്തേര ഒന്ന്, ചീമേനി ഒന്ന്, രാജപുരം ഒന്ന് എന്നീ സ്റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. വിവിധ കേസുകളിലായി ഏഴ് പേരെ അറസ്റ്റ് ചെയ്തു. മൂന്ന് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. നിരീക്ഷണത്തിന് നിർദ്ദേശിക്കപ്പെട്ടവരുമായി വരുന്ന വാഹനങ്ങൾ ലക്ഷ്യ സ്ഥാനത്ത് മാത്രമേ നിർത്താവൂ എന്ന് ജില്ലാ പോലീസ് മേധാവി ഡി.ശിൽപ്പ അറിയിച്ചു.