ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് സാഹചര്യം അതിരൂക്ഷമായി തുടരുകയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കർണാടകയിൽ ഇന്ന് മാത്രം 1,267പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് സംസ്ഥാനത്ത് ഒറ്റ ദിവസത്തെ രോഗികളുടെ എണ്ണം 1000 കടക്കുന്നത്.
ബംഗുളൂരുവിൽ മാത്രം ഇന്ന് 783പേരിൽ രോഗം കണ്ടെത്തിയിട്ടുണ്ട് 13,190പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം വന്നത് . ഇതില്‍ 207പേര്‍ ഇതുവരെ മരണപ്പെട്ടിട്ടുണ്ട്. ഇന്ന് മാത്രം 16 പേരാണ് രോഗം മൂലം മരണമടഞ്ഞത്.
അതേസമയം, കൊവിഡ് വ്യാപനം അതിരൂക്ഷമായ മഹാരാഷ്ട്രയില്‍ ഇന്ന് 156 പേർ കൂടി രോഗം മൂർച്ഛിച്ച് മരണമടഞ്ഞു.. 5,496 പേർക്ക് ഇന്ന് മാത്രം സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 1,64,626 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം വന്നത്. മഹാരാഷ്ട്രയിൽ 70,670പേരാണ് ഇനി ചികിത്സയിലുള്ളത്.
ഡല്‍ഹിയിലെ കാര്യമെടുത്താൽ, കൊവിഡ് ബാധിതരുടെ എണ്ണം 80,000 കടന്നിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചത് 2889 പേർക്കാണ്. 65 പേര്‍ രോഗം മൂലം മരണപെട്ടു. 83,077പേര്‍ക്കാണ് ഇതുവരെ രോഗം വന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. 27,847പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 52,607പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. രോഗംമൂലം മരണമടഞ്ഞത് 2,623 പേർ.