രാജ്യത്ത് കോവിഡ് വ്യാപനം സെപ്റ്റംബറില്‍ അവസാനിച്ചേക്കും; വിദഗ്ധ റിപ്പോര്‍ട്ട്

0
191

ന്യൂഡല്‍ഹി: (www.mediavisionnews.in) രാജ്യത്ത് കോവിഡ് വ്യാപനം സെപ്റ്റംബറില്‍ അവസാനിക്കുമെന്ന് വിദഗ്ധര്‍. ആരോഗ്യമന്ത്രാലയത്തിലെ  നയരൂപീകരണ വിദഗ്ധരുടേതാണ് വിലയിരുത്തല്‍. നിലവിലെ രോഗവ്യാപനത്തോത് അടിസ്ഥാനമാക്കിയാണ് കണക്കുകൂട്ടല്‍.

 അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 9971 കോവിഡ് കേസുകളും 287 മരണവും റിപ്പോര്‍ട്ട് ചെയ്തു. രോഗികളുടെ എണ്ണത്തില്‍ ഒരു ദിവസം രേഖപ്പെടുത്തുന്ന എറ്റവും വലിയ വര്‍ധനയാണിത്. ആകെ രോഗബാധിതര്‍ 2,46,628. ആകെ മരണം 6929 ആയി ഉയര്‍ന്നു. ഇതോടെ ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഇന്ത്യ സ്പെയിനിനെ മറികടന്ന് ലോകരാജ്യങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി. അതേസമയം ലോക്ഡൗണ്‍ ഇളവില്‍  സംസ്ഥാനങ്ങള്‍ കേന്ദ്രത്തെ ആശങ്കയറിയിച്ചു. ഇളവുകള്‍ നടപ്പാക്കുന്നതില്‍ കര്‍ശന മാര്‍ഗരേഖ വേണാണ് ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here