രവി പൂജാരിയുടെ സഹായി മംഗളൂരുവില്‍ അറസ്​റ്റില്‍

0
194

മംഗളൂരു: അധോലോക നായകൻ രവി പൂജാരിയുടെ അടുത്ത സഹചാരിയെ​ സിറ്റി പൊലീസ്​ ക്രൈം ബ്രാഞ്ച്​ മംഗളൂരുവിൽ നിന്ന്​ അറസ്​റ്റ്​ ചെയ്​തു. ഗുലാം എന്നയാളാണ്​ അറസ്റ്റിലായതെന്ന്​ ജോയിൻറ്​ പൊലീസ്​ കമീഷണർ(കൈം) സന്ദീപ്​ പാട്ടീൽ പറഞ്ഞു. അറസ്​റ്റ്​ ചെയ്​ത്​ കോടതിയിൽ ഹാജരാക്കിയ ഗുലാമിനെ പത്ത്​ ദിവസത്തെ പൊലീസ്​ കസ്​റ്റഡിയിൽ വിട്ടു​. 

രവി പൂജാരിയുമായി ബന്ധ​​പ്പെട്ട കേസി​​െൻറ അ​േന്വഷണത്തിനിടയിലാണ് ഗുലാം പിടിയിലാവുന്നത്​. കവർച്ചക്കും മറ്റ്​ നിയമ വിരുദ്ധ പ്രവർത്തനങ്ങളിലും പൂജാരിയെ സഹായിച്ചത്​ ഗുലാം ആയിരുന്നുവെന്ന്​ ജോയിൻറ്​ പൊലീസ്​ കമീഷണർ പറഞ്ഞു.

കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ്​ വ്യക്തമാക്കി. 

LEAVE A REPLY

Please enter your comment!
Please enter your name here