യു.പിയിൽ 22 കാരനെ വീട്ടിൽ നിന്ന് വലിച്ചിഴച്ചു, മരത്തിൽ കെട്ടി, ജീവനോടെ കത്തിച്ചു

0
189

ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ നിന്ന് 166 കിലോമീറ്റർ അകലെയുള്ള പ്രതാപ്ഗഡ് ജില്ലയിൽ 22 കാരനെ മരത്തിൽ കെട്ടിയിട്ട് അയൽക്കാർ ജീവനോടെ ചുട്ടുകൊന്നു.  തങ്ങളുടെ വീട്ടിലെ ഒരു സ്ത്രീയുമായി യുവാവിനുണ്ടായ ബന്ധമാണ് അയൽക്കാരെ കുറ്റകൃത്യത്തിന്‌ പ്രേരിപ്പിച്ചത്.

പ്രദേശത്ത് നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം രാത്രിയിൽ നിരവധി ആളുകൾ യുവാവിന്റെ വീട്ടിൽ അതിക്രമിച്ച് കയറി, ഇയാളെ വലിച്ചിഴച്ച് ഒരു മരത്തിൽ കെട്ടിയിട്ടു കത്തിക്കുകയായിരുന്നു.

സംഭവത്തെത്തുടർന്ന് ഗ്രാമത്തിലെത്തിയ ഒരു പൊലീസ് സംഘം ആക്രമിക്കപ്പെട്ടു; യുവാവിന്റെ പകുതി കരിഞ്ഞ മൃതദേഹം കണ്ടെത്തിയ ഗ്രാമവാസികൾ രണ്ട് വാഹനങ്ങൾക്കും മോട്ടോർ സൈക്കിളിനും തീവയ്ക്കുകയും പൊലീസുകാരെ അക്രമിക്കുകയും തുടർന്ന് ഏതാനും പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു.

മരിച്ച അംബിക പ്രസാദ് പട്ടേൽ കഴിഞ്ഞ ഒരു വർഷമായി സ്ത്രീയുമായി പ്രണയത്തിലായിരുന്നു. എന്നിരുന്നാലും, സ്ത്രീയുടെ കുടുംബം ഇതിനെതിരായിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് സ്ത്രീക്ക് ഉത്തർപ്രദേശ് പൊലീസിൽ കോൺസ്റ്റബിളായി ജോലി ലഭിക്കുകയും ഇവർക്ക് കാൺപൂരിൽ നിയമനം ലഭിക്കുകയും ചെയ്തിരുന്നു. ഏതാനും ആഴ്ചകൾക്ക് മുമ്പ് ഇരുവരുടെയും ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here