മുസ്ലിം ലീഗ് നേതാവ് മെട്രോ മുഹമ്മദ് ഹാജി അന്തരിച്ചു

0
308

കാഞ്ഞങ്ങാട് (www.mediavisionnews.in):  മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗവും ചന്ദ്രിക ഡയരക്ടറും കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് പ്രസിഡന്റുമായ ചിത്താരിയിലെ മെട്രോ മുഹമ്മദ് ഹാജി (70 ) അന്തരിച്ചു. അസുഖത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിരിക്കെയാണ് മരണം.

മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം, സുന്നി യുവജന സംഘം സംസ്ഥാന വൈസ് പ്രസിഡണ്ട്, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് , ചന്ദ്രിക ഡയറക്ടർ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.ജീവകാരുണ്യ രംഗത്ത് സമാനതകളില്ലാത്ത സംഭാവനകൾ ചെയ്യുകയും പാവപ്പെട്ടവർക്ക് എന്നും അത്താണിയായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here