മാസ്‌ക് ധരിച്ചില്ല; ജില്ലയിൽ ഇതുവരെ കേസെടുത്തത്‌ 6197 ആളുടെ പേരിൽ

0
281

കാസർകോട്: (www.mediavisionnews.in) മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയതിന് ജില്ലയിൽ ഇതുവരെ 6197 ആളുടെപേരിൽ കേസെടുത്ത് പിഴചുമത്തി. വെള്ളിയാഴ്ച 257 ആളുടെപേരിലാണ് കേസെടുത്തിരിക്കുന്നത്. ലോക്ഡൗൺ നിർദ്ദേശം ലംഘിച്ച് യാത്ര ചെയ്തതിന് ജില്ലയിൽ ഇതുവരെ 2620 കേസുകൾ രജിസ്റ്റർ ചെയ്തു. 3292 പേരെ അറസ്റ്റ് ചെയ്തു. 1126 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. ലോക് ഡൗൺ നിർദ്ദേശ ലംഘിച്ചതിന് വെള്ളിയാഴ്ച ജില്ലയിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. ഹൊസ്ദുർഗ്‌, നീലേശ്വരം, വെള്ളരിക്കുണ്ട് എന്നീ സ്റ്റേഷനുകളിലാണ് ഒരോ കേസുവീതം രജിസ്റ്റർ ചെയ്തത്. വിവിധ കേസുകളിലായി മൂന്ന് പേരെ അറസ്റ്റ് ചെയ്തു. രണ്ട് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here