മാസ്ക്ക് ധരിക്കാത്ത വിദേശികളെ ഇനി നാടു കടത്തും

0
237

ദമ്മാം (www.mediavisionnews.in): മാസ്‌ക് ധരിക്കാതിരിക്കല്‍ അടക്കമുള്ള നിയമ ലംഘനം ആവര്‍ത്തിക്കുന്ന വിദേശികളെ നാടുകടത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് സൗദിയിൽ നിയമം കടുപ്പിച്ചിരിക്കുന്നത്.

മാസ്‌ക് ധരിക്കാതിരിന്നാല്‍ ആദ്യ ഘട്ടത്തില്‍ ആയിരം റിയാല്‍ പിഴ ഒടുക്കേണ്ടി വരും. വീണ്ടും ആവര്‍ത്തിച്ചാല്‍ നാടുകടത്തുകയും പിന്നീട് സൗദിയില്‍ പ്രവേശിക്കുന്നതിനു ആജീവാനന്ത വിലക്കേര്‍പ്പെടുത്തകയും ചെയ്യും.

സാമുഹ്യ അകലം പാലിക്കാതിരിക്കല്‍, താപ നില പരിശോധിക്കന്നതിനു വിസമ്മതിക്കല്‍, 38 ഡിഗ്രി ചുടുണ്ടായിട്ടും അത് പരിഗണിക്കാതെ നടപടികള്‍ കൈ കൊള്ളാതിരിക്കല്‍, മറ്റു പ്രോട്ടോകോള്‍ നിയമങ്ങള്‍ ലംഘിക്കുന്ന വിദേശികളേയും ശിക്ഷാ നടപടികള്‍ കൈ കൊള്ളുകയും നാടു കടത്തുകയും ചെയ്യുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here