മണിപ്പൂരിൽ ബി.ജെ.പിയെ ഞെട്ടിച്ച് കോൺഗ്രസ്; മൂന്ന് എം.എൽ.എമാർ കോൺഗ്രസിൽചേർന്നു,​ സഖ്യകക്ഷി പിന്തുണ പിൻവലിച്ചു; സർക്കാർ പ്രതിസന്ധിയിൽ

0
158

ഇംഫാൽ : മണിപ്പൂരിൽ ബി.ജെ.പിയെ ഞെട്ടിച്ച് കോൺഗ്രസ് നീക്കം. ബി.ജെ.പിയിൽ നിന്ന് രാജിവച്ച് മൂന്ന് എം.എൽ.എമാർ കോൺഗ്രസിൽ ചേർന്നു. എസ്.സുഭാഷ് ചന്ദ്ര സിംഗ്, ടി.ടി. ഹവോകിപ്, സാമുവൽ ജെന്റായി എന്നീ എം.എൽ.എമാരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സഖ്യകക്ഷിയായ എൻ.പിപിയുടെ മന്ത്രിമാരായ വൈ. ജോയ്‌കുമാർ സിംഗ്, എൻ. കയിസ്, എൽ. ജയന്തകുമാർ സിംഗ്, ലെറ്റ്പാലോ ഹലോകിപ് എന്നിവർ മന്ത്രിസ്ഥാനങ്ങളിൽ നിന്ന് രാജിവച്ചു.

തൃണമൂൽ കോൺഗ്രസിന്റെ ടി.റോബിന്ദ്രോ സിംഗും സ്വതന്ത്ര എം.എൽ.എ ഷഹാബുദ്ധീനും ബി.ജെ.പി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. ഇതോടെ മണിപ്പൂരിൽ ബിരേൻസിംഗ് സർക്കാരിന്റെ നിലനില്പ് പ്രതിസന്ധിയിലായി.

2017ൽ നടന്ന തിരഞ്ഞെടുപ്പിൽ 28 എം.എൽ.എമാരുമായി കോൺഗ്രസ് ആയിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. 60അംഗ നിയമസഭയിൽ നാഗാ പീപ്പിൾസ് ഫ്രണ്ട്, നാഷണൽ പീപ്പിൾസ് പാർട്ടി എന്നിവ നാല് സീറ്റ് വീതം നേടി. തൃണമൂലും ലോക്ജനശക്തി പാർട്ടിയും സ്വതന്ത്രനും ഓരോ സീറ്റും വിജയിച്ചു.

21 സീറ്റ് നേടിയ ബി.ജെ.പിയെയാണ് ഗവർണർ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here