മംഗളൂരുവിൽ ക്വാറന്റീനിന് ശേഷം ഹോട്ടലിൽ പിതാവിനെ ഉപേക്ഷിച്ച് ഉപ്പള സ്വദേശിയായ മകന്‍ മുങ്ങി; അന്വേഷണവുമായി പൊലീസ്

0
165

മംഗളൂരു: (www.mediavisionnews.in) വയോധികനായ പിതാവിനെ ഹോട്ടലിന്റെ മുകൾ നിലയിൽ നിന്നു വലിച്ചിഴച്ച് താഴത്തെ നിലയിൽ കൊണ്ടുവന്നിട്ട ശേഷം മകൻ മുങ്ങി. മംഗളൂരു ദേര്‍ലക്കട്ടയിലെ സ്വകാര്യ ഹോട്ടലിലാണു സംഭവം. ഉപ്പള സ്വദേശികളാണിവരെന്നാണു സൂചന.  ഇരുവരും 15 ദിവസം മുമ്പ് മുംബൈയിൽ നിന്ന് മംഗളൂരുവിൽ എത്തിയതാണ്. വയോധികൻ ദേര്‍ലക്കട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്നാണു സമീപത്തെ ഹോട്ടലിൽ ക്വാറന്റീനിൽ പ്രവേശിച്ചത്.

ക്വാറന്റീൻ കഴിഞ്ഞതിനു പിന്നാലെയാണ് മകൻ പിതാവിനെ ഒന്നാം നിലയിൽ നിന്നു കാലിൽ പിടിച്ചു വലിച്ച് താഴത്തെ നിലയിലെത്തിച്ച് ഉപേക്ഷിച്ച ശേഷം മുങ്ങിയത്. ചിലർ ഇതെല്ലാം കണ്ടു നിന്നെങ്കിലും കാര്യം അന്വേഷിക്കാൻ പോലും തയാറായില്ല. ഹോട്ടലിലെ സിസിടിവിയിൽ നിന്ന് ഇതിന്റെയെല്ലാം ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വലിച്ചിഴച്ചു താഴെയെത്തിച്ചതോടെ അവശനായ വയോധികനിൽ നിന്നു കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. എങ്കിലും മകനെ കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here