ബന്തിയോട്: (www.mediavisionnews.in) കയ്യാറില്‍ കടയില്‍ വില്‍പ്പനക്ക് സൂക്ഷിച്ച 2000 പാക്കറ്റ് പാന്‍ ഉല്പന്നങ്ങള് പിടികൂടി. കയ്യാറിലെ ഷെയ്ഖ് സഫ ബേക്കറി- കൂള്‍ബാര്‍ കടയില്‍ നിന്നാണ് പാന്‍ ഉല്പന്നങ്ങള് കണ്ടെത്തിയത്. കടയുടമ കയ്യാറിലെ പി ഇബ്രാഹിമിനെ (48) അറസ്റ്റ് ചെയ്തു. ഇബ്രാഹിമിനെ കസ്റ്റഡിയിലെടുത്ത് നോട്ടീസ് നല്കി വിട്ടയച്ചു.
കുമ്പള അഡീ. എസ്.ഐമാരായ പി. സോമയ്യ, കെ.പി.വി രാജീവന് എന്നിവരുടെ നേതൃത്വത്തില്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കടയില്‍ രണ്ട് ചാക്കുകളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു പുകയില ഉല്പന്നങ്ങള്. സിവില്‍ പൊലീസ് ഓഫീസര്‍ മനോജ്, വനിതാ സിവില്‍ ഓഫീസര്‍ ദിവ്യ എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.