പ്രവാസികൾക്ക് ആശ്വസിക്കാം, മുപ്പത്തിയൊന്ന് രാജ്യങ്ങളിൽ നിന്നായി 38000 ഇന്ത്യാക്കാരെ നാട്ടിലെത്തിക്കും, ഇതിനായി 337 വിമാനങ്ങൾ സർവീസ് നടത്തും

0
228

ന്യൂഡൽഹി: (www.mediavisionnews.in) കൊവിഡ് മൂലം വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ 38000 ഇന്ത്യാക്കാരെ നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വന്ദേഭാരത് ദൗത്യത്തിന്റെ മൂന്നാംഘട്ടത്തിൻെറ ഭാഗമായി 31 രാജ്യങ്ങളിൽ നിന്നായി 337 വിമാനങ്ങളാണ് ഇതിനായി സർവീസ് നടത്തുക. അമേരിക്കയിൽ നിന്ന് 54, കാനഡയിൽ നിന്ന് 24, ആറ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നായി 11 എന്നിങ്ങനെയാണ് വിമാന സർവീസുകൾ നടത്തുക.

ഇതുവരെ 454 വിമാന സർവീസുകളിലായി 1,07123 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചതായി വദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇതിൽ 17,485 പേർ കുടയേറ്റ തൊഴിലാളികളാണ്. 11,511 പേർ വിദ്യാർത്ഥികളും 8633 പേർ പ്രൊഫഷണലുകളുമാണ്. കരമാർഗം 32,000 ഇന്ത്യക്കാരെത്തി. ഇന്ത്യയിലേക്ക് മടങ്ങാനായി ഇതുവരെ 3,48,565 പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവരെ മുഴുവൻ നാട്ടിലെത്തിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here