തിരുവനന്തപുരം: (www.mediavisionnews.in) പ്രവാസികള്‍ തിരിച്ചുവരുമ്പോള്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന മുന്‍നിലപാടില്‍ ഇളവ് വരുത്തി കേരളം. ഇന്ന് ചേര്‍ന്ന് മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം.
ട്രൂനാറ്റ് അടക്കമുള്ള പരിശോധനസൗകര്യം ഇല്ലാത്തിടത്ത് നിന്ന് മടങ്ങാന്‍ പി.പി.ഇ കിറ്റ് മതിയെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. വിമാനക്കമ്പനികളോട് കിറ്റ് ലഭ്യമാക്കുന്നതിലുള്ള സാധ്യത തേടും.
ഇതോടെ സൗദി, ഒമാന്‍, ബഹ്‌റൈന്‍ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങുന്നവര്‍ക്ക് പി.പി.ഇ കിറ്റ് മതിയായിരിക്കും.