പുറത്ത് നിന്ന് എത്തിയവർക്ക് രോഗം സ്ഥിരീകരിച്ചാൽ വീട് ഇരിക്കുന്ന പ്രദേശം തീവ്രബാധിത പ്രദേശം : കണ്ടെയ്ൻമെന്റ് സോൺ നിർണയിക്കുന്നതിൽ മാറ്റം

0
145

തിരുവനന്തപുരം : സംസ്ഥാനത്ത് കണ്ടെയ്ൻമെന്റ് സോൺ നിശ്ചയിക്കുന്നതിൽ ചില മാറ്റങ്ങൾ വരുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഓരോ ദിവസവും രാത്രി 12ന് മുൻപായി കണ്ടെയൻമെന്റ് സോൺ വിജ്ഞാപനം ചെയ്യും. പഞ്ചായത്ത് തലത്തിൽ കണ്ടെയ്ൻമെന്റ് സോൺ വാർഡ് തലത്തിലായിരിക്കും.

കോർപ്പറേഷൻ തലത്തിൽ സബ് വാർഡ് തലത്തിലായിരിക്കും പ്രഖ്യാപനം. ചന്ത, തുറമുഖം, കോളനി, സ്ട്രീറ്റ്, താമസ പ്രദേശം തുടങ്ങിയ പ്രാദേശിക സാഹചര്യം അനുസരിച്ച് കണ്ടെയ്ൻമെന്റ് സോൺ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഒരു വാർഡിൽ ഒരു വ്യക്തി ലോക്കൽ കോൺടാക്ട് വഴി പോസിറ്റീവ് ആയാൽ പ്രദേശം കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേപോലെ വീടുകളിൽ ക്വാറന്റൈനിലുള്ള 2 പേർ പോസിറ്റീവ് ആയാൽ, ഒരു വാർഡിൽ പത്തിൽ കൂടുതൽ പ്രൈമറി കോൺടാക്ടിലുള്ളവർ നിരീക്ഷണത്തിൽ ആയാൽ, ഒരു വാർഡിൽ 25ൽ കൂടുതൽ പേർ സെക്കൻഡറി കോൺടാക്ടിലൂടെ നിരീക്ഷണത്തിൽ ആയാൽ, രോഗവ്യാപന സാദ്ധ്യത ഒരു സബ്‌വാർഡിലോ, ചന്ത, ഹാർബർ, ഷോപ്പിംഗ് മാൾ,​ സ്ട്രീറ്റ്, താമസപ്രദേശം ഇവയിലോ കണ്ടെത്തിയാൽ, ഇങ്ങനെയുള്ള സാഹചര്യങ്ങളിലും ഒരു പ്രദേശം കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

7 ദിവസത്തേക്കാണ് പ്രഖ്യാപനം. നീട്ടണോയെന്ന് കളക്ടറുടെ ശുപാർശ പ്രകാരം തീരുമാനിക്കും. വാർഡുകളുടെ 50 ശതമാനത്തിൽ കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകളുള്ള തദ്ദേശ സ്ഥാപനം റെഡ് കളർ കോഡഡ് ലോക്കൽ സെൽഫ് ഗവൺമെന്റ് ആകും. 50 ശതമാനത്തിൽ താഴെ എപ്പോൾ ആകുന്നോ, അപ്പോൾ ഒഴിവാക്കും. വിദേശത്ത് നിന്നോ മറ്റു സംസ്ഥാനങ്ങളിൽ നിന്നോ എത്തി വീട്ടിൽ ക്വാറന്റൈനിൽ കഴിയുന്ന ആൾക്ക് രോഗം വന്നാൽ വീടും, വീടിന് ചുറ്റുമുള്ള നിശ്ചിത ചുറ്റളവിലുള്ള വീടുകളും ചേർത്ത് കണ്ടെയ്ൻമെന്റ് സോണുകളാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here