ന്യുഡല്‍ഹി: പാലക്കാട് ജില്ലയില്‍ കാട്ടാന സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ചരിഞ്ഞതിനും മലപ്പുറത്തുകാരുടെ നെഞ്ചെത്തേക്ക് നിറയൊഴിച്ച് മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ മേനകാ ഗാന്ധി. കഴിഞ്ഞ മേയ് 27ന് പാലക്കാട് ജില്ലയിലെ സൈലന്റ് വാലി ദേശീയോദ്യാനത്തിലായിരുന്നു ഗര്‍ഭിണിയായ ആന ചരിഞ്ഞത്. സംഭവത്തില്‍ വനം വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്ന് മണ്ണാര്‍ക്കാട് ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ അറിയിച്ചതുമാണ്.
മുഖ്യമന്ത്രി കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതൊന്നുമറിയാതെയാണ് പാലക്കാട്ടെ സംഭവം മലപ്പുറത്തിന്റെ ചുമലില്‍ കെട്ടിവെക്കാനുള്ള മേനകാ ഗാന്ധിയുടെ കുത്സിതശ്രമം.
‘മലപ്പുറം ഇത്തരം സംഭവങ്ങള്‍ക്ക് കുപ്രസിദ്ധമാണ്. പ്രത്യേകിച്ച് മൃഗങ്ങള്‍ക്കെതിരായ അതിക്രമങ്ങളില്‍ എന്നാണ് ട്വിറ്ററില്‍ മേനകാ ഗാന്ധിയുടെ പോസ്റ്റ്.
നേരത്തെ ഇവിടെ വിഷം കൊടുത്ത് നിരവധി പക്ഷികളെയും നായകളെയും കൊന്നിരുന്നു. നാനൂറോളം ജീവികളെയാണ് ഇത്തരത്തില്‍ കൊന്നൊടുക്കിയത്. സംഭവത്തില്‍ സര്‍ക്കാര്‍ ഇതുവരെ കേസെടുക്കാന്‍ തയാറായിട്ടില്ല. ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാറിന് ഭയമാണെന്നും പോസ്റ്റില്‍ ആരോപിക്കുന്നു.
സംസ്ഥാനത്ത് ദിനംപ്രതി മൂന്ന് ആനകള്‍ കൊല്ലപ്പെടുന്നുണ്ട്. ഏകദേശം അറുനൂറോളം ആനകള്‍ സംസ്ഥാനത്ത് വിവിധ കാരണങ്ങളാല്‍ കൊല്ലപ്പെട്ടത്. രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തിന് സമീപമാണ് ആന ചരിഞ്ഞ സംഭവം. എന്തുകൊണ്ട് അദ്ദേഹം വിഷയത്തില്‍ ഇടപെട്ടില്ല’ എന്നും മേനക ഗാന്ധി ചോദിക്കുന്നുണ്ട്.
മേയ് 25ന് രാവിലെയാണ് തിരുവിഴാംകുന്ന് അമ്പലപ്പാറ വെള്ളിയാര്‍പ്പുഴയില്‍ കാട്ടാനയെ അവശനിലയില്‍ കണ്ടെത്തിയത്. സ്‌ഫോടകവസ്തു നിറച്ച കൈതച്ചക്കയാണ് ആന കടിച്ചത്.