നവജ്യോത് സിംഗ് സിദ്ദു ആം ആദ്മിയിലേക്ക്, സ്വാഗതം ചെയ്ത് അരവിന്ദ് കെജ്‌രിവാൾ

0
250

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും കോണ്‍ഗ്രസ് നേതാവുമായ നവജോത് സിങ് സിദ്ദു ആം ആദ്മി പാര്‍ട്ടിയില്‍ ചേരുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സിദ്ദുവിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുകയുമുണ്ടായി. 

ന്യൂസ് 18 ചാനലുമായി നടത്തിയ അഭിമുഖത്തിനിടെയാണ് കെജ്‌രിവാള്‍ സിദ്ദുവിന്റെ നീക്കത്തിന് വ്യക്തത വരുത്തിയത്. കൊറോണയുടെ ഘട്ടത്തില്‍ കൂടുതല്‍ രാഷ്ട്രീയ വിശദീകരണം നല്‍കുന്നില്ലെന്നും ഡല്‍ഹി മുഖ്യമന്ത്രി വ്യക്തമാക്കി. 

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സിദ്ദു കോണ്‍ഗ്രസ് വിട്ട് എ.എ.പിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി ചര്‍ച്ച നടത്തിയ ശേഷമാണ് സിദ്ദുവിന്റെ പാര്‍ട്ടി മാറ്റവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്. 

2017-ലാണ് ബിജെപി വിട്ട് സിദ്ദു കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തുടര്‍ന്ന് പഞ്ചാബില്‍ ക്യാബിനറ്റ് മന്ത്രിയായിരുന്ന അദ്ദേഹത്തിന് മുഖ്യമന്ത്രി അമരീന്ദര്‍ സിങുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് രാജിവെക്കേണ്ടി വന്നു. 

കോണ്‍ഗ്രസില്‍ ചേരുന്നതിന് മുമ്പ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായും എ.എ.പി സിദ്ദുവുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഈ ചര്‍ച്ച അലസുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here