ദേവഗൗഡയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

0
178

ബെംഗളൂരു: മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് ദേശീയ അധ്യക്ഷനുമായ എച്ച്.ഡി ദേവഗൗഡയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കര്‍ണാടകയില്‍ നിന്ന് രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.  നിയമസഭ സെക്രട്ടറി ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആദ്യമായാണ് ഖാര്‍ഗെ രാജ്യസഭാംഗമാകുന്നത്.

1996 ല്‍ രാജ്യസഭാംഗം ആയിരുന്ന ദേവെഗൗഡ ഇത്തവണ കോണ്‍ഗ്രസ് പിന്തുണയോടെയാണ് രാജ്യസഭയിലേക്കു പോകുന്നത്. ഖാര്‍ഗെ കല്‍ബുര്‍ഗിയില്‍ നിന്നും ദേവഗൗഡ തുംകൂര്‍ മണ്ഡലത്തില്‍ നിന്നും കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികളോട് പരാജയപ്പെട്ടിരുന്നു.

ബിജെപിയുടെ രാജ്യസഭാ സ്ഥാനാര്‍ഥികളായ അശോക് ഗസ്തിയും ഹിരന്ന കടാഡിയും കൂടി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതോടെ 19ന് നടക്കേണ്ട വോട്ടെടുപ്പ് ഒഴിവായി.

LEAVE A REPLY

Please enter your comment!
Please enter your name here