രാജ്യാന്തര വിപണിയിൽ വില കുറഞ്ഞിട്ടും തുടർച്ചയായ 12-ാം ദിവസവും രാജ്യത്തെ ഇന്ധനവില എണ്ണക്കമ്പനികൾ കൂട്ടി. പെട്രോളിന് 53 പൈസയും ഡീസലിന് 64 പൈസയുമാണ് വർധിച്ചത്. ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 77.81 രൂപയും ഡീസലിന് 76.43 രൂപയുമാണ് വ്യാഴാഴ്ചത്തെ വില.
ലോക്ഡൗൺ മൂലമുള്ള പ്രതിസന്ധി മറികടക്കാൻ എക്സൈസ് തീരുവ അടയ്ക്കുന്നതിനു കൂടുതൽ സമയം ആവശ്യപ്പെട്ട് എണ്ണ കമ്പനികൾ കേന്ദ്രത്തെ സമീപിക്കുകയും ചെയ്തു. ചൈനയിൽ വീണ്ടും കോവിഡ് റിപ്പോർട്ട് ചെയ്തതോടെയാണ് രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില കുറഞ്ഞത്.
കഴിഞ്ഞ 12 ദിവസങ്ങൾക്കൊണ്ട് പെട്രോളിന് 6.56 രൂപയും ഡീസലിന് 6.72 രൂപയുമാണ് കൂടിയത്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിന് വില കുറയുമ്പോഴും കേന്ദ്രസർക്കാർ എക്സൈസ് നികുതി വർധിപ്പിച്ചതിനെ തുടർന്നാണ് വിലവർധിപ്പിക്കേണ്ട സാഹചര്യമുണ്ടായതെന്നാണ് എണ്ണക്കമ്പനികൾ പറയുന്നത്.