തിരുവനന്തപുരത്ത് ബി.ജെ.പിക്ക് തിരിച്ചടി; യുവമോര്‍ച്ച നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

0
229

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരു വിഭാഗം യുവമോര്‍ച്ച നേതാക്കള്‍ ബി.ജെ.പിയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. യുവമോര്‍ച്ച സംസ്ഥാന സമിതിയംഗം രാജാജി മഹേഷ്, ജില്ലാ സെക്രട്ടറി പ്രശോഭ്, മഹിളാ മോര്‍ച്ച മുന്‍ ഏരിയാ അദ്ധ്യക്ഷയായിരുന്ന അമൃത മഹേഷ് എന്നിവരുടെ നേതൃത്വത്തിലാണ് യുവമോര്‍ച്ച നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

ബി.ജെ.പി വിടാന്‍ തീരുമാനിച്ച ഇവര്‍ കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരെ സന്ദര്‍ശിച്ചു.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കേ വഴിയില്‍ തടഞ്ഞ കേസില്‍ പ്രതികളായിരുന്നു രാജാജി മഹേഷും പ്രശോഭും. ബി.ജെ.പിയില്‍ തന്നെ തുടരുന്നതിന് വേണ്ടി പാര്‍ട്ടി നേതൃത്വം നിരവധി സമ്മര്‍ദ്ദ തന്ത്രങ്ങള്‍ പ്രയോഗിച്ചെന്നും ബി.ജെ.പി വിട്ടവര്‍ പറയുന്നു.

തിരുവനന്തപുരം ജില്ലയിലെ ബി.ജെ.പി വളര്‍ച്ച കോണ്‍ഗ്രസിന്റെ വോട്ടുകള്‍ നഷ്ടമാക്കിയിരുന്നു. കോര്‍പ്പറേഷനിലും നിയമസഭ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് വോട്ടു നിലയില്‍ ബി.ജെ.പി വളര്‍ച്ച മാറ്റം വരുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here