ഡൽഹി ആരോഗ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു, അമിത്ഷായും കെജ്‌രിവാളും ഉൾപ്പെടെ സമ്പർക്കപ്പട്ടികയിൽ

0
146

ന്യൂഡൽഹി : ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയ്‌ന് കൊവിഡ് 19 സ്ഥിരീകരിച്ചു. രണ്ടാമത്തെ പരിശോധനയിലാണ് സത്യേന്ദർ ജെയ്‌നിന് രോഗം സ്ഥിരീകരിച്ചത്. നിലവിൽ രാജീവ് ഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവായിരുന്നു. എന്നാൽ, ശ്വാസ തടസവും പനിയും തുടരുന്നതിനാലാണ് വീണ്ടും പരിശോധിച്ചത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ അമിത് ഷാ, അരവിന്ദ് കെജ്‌രിവാൾ, ‌ഡൽഹി ലഫ്റ്റനന്റ് ഗവർണർ അടക്കമുള്ളവരുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

ആം ആദ്മി പാർട്ടി എം.എൽ.എ അതിഷി മർലെനയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു‌. നേരിയ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് എം.എൽ.എ പരിശോധനയ്ക്ക് വിധേയയായത്.

LEAVE A REPLY

Please enter your comment!
Please enter your name here