ന്യൂഡല്‍ഹി • ബി.ജെ.പി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയ്ക്കും അമ്മ മാധവി രാജെ സിന്ധ്യയ്ക്കും കോവിഡ് 19 സ്ഥിരീകരിച്ചതായി മാധ്യമ റിപ്പോര്‍ട്ടുകള്‍. കോവിഡ് -19 ന്റെ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ജ്യോതിരാദിത്യയെയും അമ്മയെയും ഡല്‍ഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇവരെ സാകേതിലെ മാക്‌സ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പനി, തൊണ്ടവേദന എന്നിവ മൂലം മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നെലയാണ് പുതിയ സംഭവവികാസം.
മധ്യപ്രദേശിൽ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ജ്യോതിരാദിത്യ സിന്ധ്യയെക്കുറിച്ചുള്ള വാർത്ത വരുന്നത്. ജ്യോതിരാദിത്യയെ ബി.ജെ.പി സ്ഥാനാർത്ഥിയായി നാമനിർദേശം ചെയ്തിരുന്നു.
കഴിഞ്ഞ ആഴ്ചകളില്‍ നിരവധി മുതിർന്ന രാഷ്ട്രീയക്കാർക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇതിൽ മഹാരാഷ്ട്ര സംസ്ഥാന മന്ത്രി അശോക് ചവാൻ, കോൺഗ്രസ് വക്താവ് സഞ്ജയ് ഝാ എന്നിവരും ഉൾപ്പെടുന്നു. നേരത്തെ, കോവിഡ് -19 ലക്ഷണങ്ങളുമായി ബി.ജെ.പി വക്താവ് സാംബിത് പത്രയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.