ജൂൺ പകുതി മുതൽ രാജ്യത്ത് വീണ്ടും ലോക്ക്‌ഡൗൺ, പ്രചരിക്കുന്ന വാർത്ത വ്യാജമെന്ന് കേന്ദ്രസർക്കാർ

0
205

ന്യൂഡൽഹി: ഈ മാസം പതിനഞ്ചുമുതൽ രാജ്യത്ത് വീണ്ടും സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിക്കുമെന്ന തരത്തിലുള്ള വാർത്തകൾ വ്യാജമാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ജൂൺ 15 മുതൽ വീണ്ടും രാജ്യം പൂർണമായി അടച്ചിടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സൂചന നൽകി. ട്രെയിൻ വ്യോമ ഗതാഗതം എന്നിവ നിറുത്തിവയ്ക്കും. കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധന വന്നതോടെയാണ് തീരുമാനം- ഇതായിരുന്നു സന്ദേശം. ഒരു ഹിന്ദി വാർത്താചാനലിന്റെ പേരിലാണ് വാർത്ത പ്രചരിക്കുന്നത്. വാർത്താചാനലിന്റെ ദൃശ്യത്തിൽ സന്ദേശം വ്യാജമായി എഴുതിച്ചേർക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here