ചാര്‍ട്ടര്‍ വിമാനം പുറപ്പെടാതിരുന്നത് സംസ്ഥാനത്തിനെതിരായി പ്രചരിപ്പിച്ചെന്ന് മുഖ്യമന്ത്രി

0
195

തിരുവനന്തപുരം (www.mediavisionnews.in): കഴിഞ്ഞ ദിവസം ഒരു സംഘടനയുടെ നേതൃത്വത്തില്‍ ഗള്‍ഫില്‍ നിന്നുള്ള ചാര്‍ട്ടര്‍ വിമാനം പുറപ്പെടാതിരുന്നത് സംസ്ഥാനത്തിനെതിരായി പ്രചരിപ്പിച്ചെന്ന് മുഖ്യമന്ത്രി. കേരളം അനുമതി കൊടുക്കാത്തത് കൊണ്ടാണ് വിമാനം പുറപ്പെടാത്തത് എന്ന തരത്തിലുള്ള പ്രചരണങ്ങള്‍ നടന്നു. എന്നാല്‍ അവിടെയാണ് അനുമതി കിട്ടാത്തതെന്ന് പിന്നീട് വ്യക്തമായെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് കേരളം അനുമതി നല്‍കുന്നില്ലെന്ന ആരോപണത്തോടും മുഖ്യമന്ത്രി പ്രതികരിച്ചു. സ്‍പൈസ്ജെറ്റിന് 300 സര്‍വീസുകള്‍ നടത്താന്‍ അനുമതി നല്‍കി. ഒരു സംഘടനയ്ക്ക് 40 സര്‍വീസിനും അനുമതി നല്‍കിയിട്ടുണ്ട്. വിവിധ സംഘടനകള്‍ക്ക് 70,712 പേരെ സംസ്ഥാനത്ത് കൊണ്ടുവരാനുള്ള അനുമതി നല്‍കിയിട്ടുണ്ട്. അമിത് ചാര്‍ജ് ഈടാക്കരുതെന്നും മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് ആദ്യ പരിഗണന നല്‍കണമെന്നുമുള്ള രണ്ട് നിബന്ധനകളാണ് കേരളം വെച്ചിട്ടുള്ളത്. കമ്പനികള്‍ ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് ഒരു നിബന്ധനകളുമില്ല. 

 പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള വിമാനങ്ങള്‍ക്ക് കേരളം അനുമതി നിഷേധിച്ചുവെന്ന കേന്ദ്രമന്ത്രി വി. മുരളീധരന്റെ ആരോപണത്തിനും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മറുപടി പറഞ്ഞു. ഇതുവരെ കേരളം അനുമതി നല്‍കിയ വിമാനങ്ങള്‍ പോലും ഷെഡ്യൂള്‍ ചെയ്യാന്‍ കേന്ദ്രത്തിന് സാധിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here