കേരളത്തില്‍ ഒരു കോവിഡ് മരണം കൂടി; കണ്ണൂരില്‍ എക്‌സൈസ് ജീവനക്കാരൻ മരിച്ചു

0
192

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കണ്ണൂരില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എക്‌സൈസ് ഉദ്യോഗസ്ഥനാണ് ഇന്ന് രാവിലെയോടെ മരിച്ചത്. പടിയൂര്‍ സ്വദേശി സുനില്‍കുമാറാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ മരിച്ചത്. ഇതോടെ കേരളത്തില്‍ കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 21 ആയി.

മൂന്നു ദിവസം മുന്‍പാണ് സുനിൽകുമാറിനെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ന്യൂമോണിയ ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ ഉണ്ടായി. ഇന്നലെ വൈകിട്ട് മുതല്‍ സുനില്‍കുമാറിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയായിരുന്നു. ഇന്ന് രാവിലെ വിദഗ്ധ സംഘം പരിശോധിച്ചിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

മട്ടന്നൂര്‍ എക്‌സൈസ് ഓഫീസിലെ ജീവനക്കാരനാണ് സുനില്‍കുമാര്‍.  മട്ടന്നൂര്‍ എക്‌സൈസ് ഓഫീസ് അടയ്ക്കുകയും 18 ജീവനക്കാര്‍ ക്വാറന്റീനില്‍ പോകുയും ചെയ്തിരുന്നു. സുനില്‍കുമാറിന് നേരത്തെ രോഗങ്ങള്‍ ഉണ്ടായിരുന്നതായി സൂചനയില്ല.

സുനിൽകുമാറിന് എവിടെവെച്ചാണ് കോവിഡ് ബാധയുണ്ടായത് എന്ന കാര്യം വ്യക്തമല്ല. കര്‍ണാടക മേഖലയില്‍നിന്ന് ലഹരിവസ്തുക്കളുമായി വന്ന പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെയും കൊണ്ട് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയിരുന്നു. ആശുപത്രിയില്‍ വെച്ചോ പ്രതിയില്‍നിന്നോ ആവാം രോഗബാധയുണ്ടായത് എന്ന നിഗമനത്തില്‍ അന്വേഷണം നടക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here