കെ.സി വേണുഗോപാല്‍ രാജ്യസഭയിലേക്ക്; ജയം രാജസ്ഥാനില്‍ നിന്ന്

0
201

ന്യൂഡല്‍ഹി (www.mediavisionnews.in) : കോണ്‍ഗ്രസ് നേതാവും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ കെ.സി വേണുഗോപാല്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. രാജസ്ഥാനില്‍നിന്നാണ് അദ്ദേഹം മത്സരിച്ചത്.മറ്റ് സ്ഥാനാര്‍ത്ഥികളുടെ ഫലം പുറത്തുവന്നിട്ടില്ല.

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്ന് രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് നേരത്തെ പറഞ്ഞിരുന്നു. തങ്ങളുടെ എം.എല്‍.എമാര്‍ ഒറ്റക്കെട്ടാണെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.

നേരത്തെ രാജസ്ഥാനില്‍ എം.എല്‍.എമാരെ സ്വാധീനിക്കാന്‍ ബി.ജെ.പി ശ്രമം നടത്തുന്നുവെന്ന ആരോപണവുമായി മുഖ്യമന്ത്രി അശോക് ഗെലോട്ട് രംഗത്തെത്തിയിരുന്നു. ഗുജറാത്തിലെയും രാജസ്ഥാനിലെയും കച്ചവടം ഉറപ്പിക്കാന്‍ വേണ്ടി ബി.ജെ.പി മനപ്പൂര്‍വ്വം രാജ്യസഭാ തെരഞ്ഞെടുപ്പ് വൈകിപ്പിച്ചതാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here