കുവൈത്തിൽ 717 പേർക്ക് കൂടി കോവിഡ്; 10 മരണം

0
245

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3661 പേരെയാണ് കോവിഡ് ടെസ്റ്റിന് വിധേയമാക്കിയത്. ഇതിൽ 717 പേർക്കു കോവിഡ് 19 സ്ഥിരീകരിച്ചു. 923 പേർക്ക് രോഗം ഭേദമായിട്ടുമുണ്ട്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം31848 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 20205 ഉം ആയി ഉയർന്നു. പുതിയ രോഗികളിൽ79 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 9174 ആയി.

24 മണിക്കൂറിനിടെ 10 പേരാണ് കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 264 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവൻ പേർക്കും സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്. പുതിയ രോഗികളിൽ 241 പേർ ഫർവാനിയ ഗവർണറേറ്റിലെ താമസക്കാരാണ്. ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 74 പേർക്കും അഹമ്മദിയിൽ നിന്നുള്ള 204 പേർക്കും, കാപിറ്റൽ ഗവർണറേറ്റിൽ 59 പേർക്കും ജഹറയിൽ നിന്നുള്ള 139 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. റസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയുള്ള കണക്കുകൾ ഇനി പറയും വിധമാണ്:-

  • ഫർവാനിയ: 48
  • അബ്ദലി:26
  • മെഹ്ബൂല: 28
  • അർദിയ: 51
  • ജഹറ: 29
  • ജലീബ് അൽ ശുയൂഖ്: 37

നിലവിൽ 11379 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 196 പേർക്കു മാത്രമാണ് ഗുരുതര ആരോഗ്യപ്രശ്ങ്ങൾ ഉള്ളത് . രാജ്യത്ത് ഇതുവരെ 3,12,285 കോവിഡ് ടെസ്റ്റുകൾ നടത്തിയതായും ആരോഗ്യമന്ത്രലായം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here