കാസർകോട്: (www.mediavisionnews.in) ഇന്ന് (ജൂണ്‍ 28) ജില്ലയില്‍ ആറ് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ വിദേശത്ത് നിന്നും ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു.
ജൂണ്‍ 14 ന് കുവൈത്തില്‍ നിന്നെത്തിയ 38 വയസുള്ള ഉദുമ പഞ്ചായത്ത് സ്വദേശി, ജൂണ്‍ 12 ന് കുവൈത്തില്‍ നിന്നെത്തിയ 33 വയസുള്ള കാറഡുക്ക പഞ്ചായത്ത് സ്വദേശി, ജൂണ്‍ 13 ന് യു എ ഇയില്‍ നിന്നെത്തിയ 33 വയസുള്ള കാറഡുക്ക പഞ്ചായത്ത് സ്വദേശി, ജൂണ്‍ 14 ന് കുവൈത്തില്‍ നിന്നെത്തിയ 43 വയസുള്ള കാഞ്ഞങ്ങാട് നഗരസഭാ സ്വദേശി, ജൂണ്‍ 16 ന് യു എ ഇ യില്‍ നിന്നെത്തിയ 69 വയസുള്ള അജാനൂര്‍ പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കും ജൂണ്‍ 12 ന് മഹാരാഷ്ട്രയില്‍ നിന്ന് ട്രെയിനിന് വന്ന 34 വയസുള്ള ചെമ്മനാട് പഞ്ചായത്ത് സ്വദേശിക്കുമാണ് കോവിഡ് പോസിറ്റീവായത്.
അഞ്ച് പേര്‍ക്ക് കോവിഡ് നെഗറ്റീവായി
ഉദയഗിരി സി എഫ് എല്‍ ടി സിയില്‍ കോവിഡ് ചികിത്സയിലായിരുന്ന അഞ്ച് പേര്‍ക്ക് കോവിഡ് നെഗറ്റീവായി. മഹാരാഷ്ട്രയില്‍ നിന്നെത്തി മെയ് 26 ന് കോവിഡ് പോസിറ്റീവായ 28 വയസുള്ള മധുര്‍ പഞ്ചായത്ത് സ്വദേശി, മെയ് 31 ന് കോവിഡ് സ്ഥിരീകരിച്ച 64 വയസുള്ള മംഗല്‍പാടി പഞ്ചായത്ത് സ്വദേശി, ജൂണ്‍ ഒന്നിന് കോവിഡ് സ്ഥിരീകരിച്ച 39 വയസുള്ള മംഗല്‍പാടി പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കും കുവൈത്തില്‍ നിന്നെത്തി ജൂണ്‍ രണ്ടിന് രോഗം സ്ഥിരീകരിച്ച 43 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശി, ഖത്തറില്‍ നി്‌നനെത്തി ജൂണ്‍ ഒന്നിന് കോവിഡ് പോസിറ്റീവായ 36 വയസുള്ള മധുര്‍ പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കും കോവിഡ് നെഗറ്റീവായി.