കാസർകോട്: (www.mediavisionnews.in) ഇന്ന് ജില്ലയില്‍ നാല് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രണ്ട് പേര്‍ വിദേശത്ത് നിന്നും രണ്ട് പേര്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നവരാണ്.
മഹാരാഷ്ട്രയില്‍ നിന്ന് ജൂണ്‍ ഒമ്പതിന് ട്രെയിനില്‍ വന്ന 58 വയസുള്ള മീഞ്ച പഞ്ചായത്ത് സ്വദേശി, ജൂണ്‍ 14 ന് ട്രെയിനിലെത്തിയ 59 വയസുള്ള ഉദുമ പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കും ജൂണ്‍ 12 ന് ദുബായില്‍ നിന്നെത്തിയ 18 വയസുള്ള ചെമ്മനാട് പഞ്ചായത്ത് സ്വദേശി, ജൂണ്‍ 14 ന് കുവൈത്തില്‍ നിന്ന് വന്ന 36 വയസുള്ള ഉദുമ പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കാണ് കോവിഡ് പോസിറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിച്ചു.
*നാല് പേര്‍ക്ക് കോവിഡ് നെഗറ്റീവ്*
കോവിഡ് ചികികിത്സയിലുണ്ടായിരുന്ന നാല് പേര്‍ക്ക് ഇന്ന് കോവിഡ് നെഗറ്റീവായി. മഹാരാഷ്ട്രയില്‍ നിന്നെത്തി ജൂണ്‍ നാലിന് കോവിഡ് പോസിറ്റീവായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 21 വയസുള്ള മംഗല്‍പാടി പഞ്ചായത്ത് സ്വദേശിനി, ജൂണ്‍ എട്ടിന് രോഗം സ്ഥിരീകരിച്ച് പടന്നക്കാട് കോവിഡ് സെന്ററില്‍ ചികിത്സയിലായിരുന്ന 58 വയസുള്ള വലിയ പറമ്പ പഞ്ചായത്ത് സ്വദേശി, കുവൈത്തില്‍ നിന്നെത്തി ജൂണ്‍ ആറിന് കോവിഡ് സ്ഥിരീകരിച്ച് ഉക്കിനടുക്ക മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 40 വയസുള്ള പുല്ലൂര്‍ പെരിയ പഞ്ചായത്ത് സ്വദേശി, ദുബായില്‍ നിന്ന് വന്ന് ജൂണ്‍ 13 ന് രോഗം സ്ഥിരീകരിച്ച് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 30 വയസുള്ള കാറഡുക്ക പഞ്ചായത്ത് സ്വദേശിനി എന്നിവര്‍ക്കാണ് കോവിഡ് നെഗറ്റീവായത്.
*ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4045 പേര്‍*
വീടുകളില്‍ 3715 പേരും സ്ഥാപന നിരീക്ഷണത്തില്‍ 330 പേരുമടക്കം ജില്ലയില്‍ 4045 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതിയതായി 133 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 389 പേരുടെ ഫലം ലഭിക്കാനുണ്ട്. പുതിയതായി ആശുപത്രികളിലും കോവിഡ് സെന്ററുകളിലുമായി 18 പേരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 182 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.