കാസർകോട് (www.mediavisionnews.in): ഇന്ന് ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇരുവരും മഹാരാഷ്ട്രയില്‍ നിന്നും എത്തിയതാണ്. മെയ് 31 ന് ബസിനെത്തിയ 49 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശി, ജൂണ്‍ ആറിന് ട്രെയിനിന് വന്ന 65 വയസുള്ള പള്ളിക്കര പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കാണ് ഇന്ന് കോവിഡ് പോസിറ്റീവായത്. ഇതോടെ ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 111 ആയി.
കേരളത്തില്‍ ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, പത്തനംതിട്ട, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 7 പേര്‍ക്ക് വീതവും, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, എറണാകുളം ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.