കാസർകോട് (www.mediavisionnews.in): ജില്ലയില്‍ ഇന്ന് എട്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി രാംദാസ് അറിയിച്ചു. ഇതില്‍ മൂന്ന് കുവൈത്തില്‍ നിന്നും മൂന്നുപേര്‍ മഹാരാഷ്ട്രയില്‍ നിന്നും രണ്ട് പേര്‍ ദുബായില്‍ നിന്നും വന്നവരാണ്. ഏഴ് പേര്‍ക്ക് കോവിഡ് നെഗറ്റീവായി. ഇതോടെ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 109 ആയി.
ഇന്ന് കോവിഡ് പോസിറ്റീവായവര്‍
മെയ് 30 ന് കുവൈത്തില്‍ നിന്ന് ഒരേ ഫ്‌ലൈറ്റില്‍ വന്ന 49, 45, 41 വയസുള്ള നീലേശ്വരം നഗരസഭാ സ്വദേശികള്‍, മെയ് 29 ന് ദുബായില്‍ നിന്ന് വന്ന 42 വയസുള്ള നീലേശ്വരം നഗരസഭാ സ്വദേശി, മെയ് 28 ന് ദുബായില്‍ നിന്നെത്തിയ 30 വയസുള്ള ചെറുവത്തൂര്‍ പഞ്ചായത്ത് സ്വദേശി, മെയ് 25 ന് മഹാരാഷ്ട്രയില്‍ നിന്ന് ബസിന് വന്ന 60 വയസുള്ള മംഗല്‍പാടി സ്വദേശി, ജൂണ്‍ അഞ്ചിന് മഹാരാഷ്ട്രയില്‍ നിന്ന് ട്രെയിനിന് വന്ന 44 വയസുള്ള ഉദുമ പഞ്ചായത്ത് സ്വദേശി, മെയ് 22 ന് മഹാരാഷ്ട്രയില്‍ നിന്ന് ബസിനെത്തിയ 58 വയസുള്ള വലിയപറമ്പ പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
കോവിഡ് നെഗറ്റീവായവര്‍
ഉക്കിനടുക്ക കാസര്‍കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന അഞ്ച് പേര്‍ക്കും പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന രണ്ടാള്‍ക്കും കോവിഡ് നെഗറ്റീവായി. മഹാരാഷ്ട്രയില്‍ നിന്നെത്തി മെയ് 28 ന് രോഗം സ്ഥിരീകരിച്ച 39, 48 വയസുള്ള കാസര്‍കോട് നഗരസഭാ സ്വദേശികള്‍, 45 വയസുള്ള പൈവളിഗാ സ്വദേശി, 31 വയസുള്ള കുറ്റിക്കോല്‍ സ്വദേശി, എന്നിവര്‍ ഉക്കിനടുക്ക കാസര്‍കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നിന്നും സമ്പര്‍ക്കം വഴി ജൂണ്‍ രണ്ടിന് രോഗം സ്ഥിരീകരിച്ച ഈസ്റ്റ് എളേരിയില്‍ സ്ഥിരതാമസമായ 28 വയസുള്ള കരിന്തളം സ്വദേശി, കുവൈത്തില്‍ നിന്നെത്തി മെയ് 30 ന് രോഗം സ്ഥിരീകരിച്ച 33 വയസുള്ള പിലിക്കോട് സ്വദേശിനി എന്നിവര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും രോഗമുക്തി നേടി.