കരിപ്പൂര്‍: (www.mediavisionnews.in) കരിപ്പൂരില്‍ ചാര്‍ട്ടേഡ് വിമാനത്തില്‍ വീണ്ടും വന്‍ സ്വര്‍ണക്കടത്ത്. 440 ഗ്രാം സ്വര്‍ണവുമായി യുവാവ് പിടിയില്‍. കോഴിക്കോട് കല്ലോട് സ്വദേശി സാജിദാണ് എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ കസ്റ്റഡിയിലായത്.
പിടികൂടിയ സ്വര്‍ണത്തിന് 17.6 ലക്ഷം രൂപ വിലവരും. സ്വര്‍ണ ക്യാപ്‌സൂളുകളായിട്ടായിരുന്നു കടത്താന്‍ ശ്രമം. ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൂന്ന് സ്വര്‍ണ ക്യാപ്‌സൂളുകള്‍.
റാസല്‍ഖൈമയില്‍ നിന്നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് ജി 9456 വിമാനത്തിലാണ് ഇയാളെത്തിയത്. കൊണ്ടോട്ടിയിലെയും പരിസരങ്ങളിലെയും ആശുപത്രികള്‍ എക്‌സറേ പരിശോധനാ സൗകര്യം നിഷേധിച്ചു.
പ്രത്യേക ആംബുലന്‍സില്‍ തിരൂരങ്ങാടി സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചാണ് പരിശോധന പൂര്‍ത്തിയാക്കിയത്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ ആര്‍ രാജിയുടെ നേതൃത്വത്തിലാണ് സ്വര്‍ണം പിടികൂടിയത്.