കണ്ടെയ്ന്‍മെന്റ് സോണ്‍ നിര്‍ണയിക്കുന്നതില്‍ മാറ്റം; പഞ്ചായത്തുകളില്‍ ഇനി വാര്‍ഡ് തല കണ്ടെയ്ന്‍മെന്റ് സോണുകള്‍

0
175

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് കണ്ടെയ്ൻമെന്റ് സോണുകൾ നിർണയിക്കുന്നതിൽ ചില മാറ്റങ്ങൾ വരുത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഓരോ ദിവസവും രാത്രി 12 മണിക്ക് മുൻപായി കണ്ടെയ്ൻമെന്റ് സോണുകൾ വിജ്ഞാപനം ചെയ്യും. പഞ്ചായത്ത് തലത്തില്‍ കണ്ടെയ്ന്‍‍മെന്റ് സോൺ വാർഡ് തലത്തിലായിരിക്കും. കോർപറേഷൻ തലത്തിൽ സബ് വാർഡ് തലത്തിലായിരിക്കും പ്രഖ്യാപനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചന്ത, തുറമുഖം, കോളനി, സ്ട്രീറ്റ്, താമസ പ്രദേശം തുടങ്ങിയ പ്രാദേശിക സാഹചര്യം അനുസരിച്ച് കണ്ടെയ്ൻമെന്റ് സോണ്‍ തീരുമാനിക്കും.

ഒരു വാർഡ‍ിൽ ഒരു വ്യക്തി ലോക്കൽ കോൺടാക്ട് വഴി പോസിറ്റീവ് ആയാല്‍
വീടുകളിൽ ക്വാറന്റീനിലുള്ള 2 പേർ പോസിറ്റീവ് ആയാൽ
ഒരു വാർഡിൽ 10 ൽ കൂടുതൽ പ്രൈമറി കോണ്‍ടാക്ടിലുള്ളവർ നിരീക്ഷണത്തിൽ ആയാൽ
ഒരു വാർഡിൽ 25 ൽ കൂടുതൽ പേർ സെക്കൻഡറി കോൺടാക്ടിലൂടെ നിരീക്ഷണത്തിൽ ആയാൽ
രോഗവ്യാപന സാധ്യത ഒരു സബ്‍വാർഡിലോ ചന്ത, ഹാർബർ, ഷോപിങ് മാൾ, സ്ട്രീറ്റ്, താമസപ്രദേശം ഇവയിലോ കണ്ടെത്തിയാൽ

ഇങ്ങനെയുള്ള സാഹചര്യങ്ങൾ എല്ലാം ഉണ്ടാകുമ്പോഴാണ് ഒരു പ്രദേശം കണ്ടെയ്ൻമെന്റ് സോൺ ആകുന്നത്.

7 ദിവസത്തേക്കാണ് ആദ്യം പ്രഖ്യാപനം. നീട്ടണോയെന്നു കലക്ടറുടെ ശുപാർശ പ്രകാരം തീരുമാനിക്കും. വാർഡുകളുടെ 50 ശതമാനത്തിൽ കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകളുള്ള തദ്ദേശ സ്ഥാപനം റെഡ് കളർ കോഡഡ് ലോക്കല്‍ സെൽഫ് ഗവൺമെന്റ് ആകും. 50 ശതമാനത്തിൽ താഴെ എപ്പോൾ ആകുന്നോ, അപ്പോൾ ഒഴിവാക്കും. വിദേശത്ത്നിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും എത്തി വീട്ടിൽ ക്വാറന്റീനിൽ കഴിയുന്ന ആൾക്ക് രോഗം വന്നാൽ വീടും, വീടിന് ചുറ്റുമുള്ള വീടുകളും ചേർത്ത് കണ്ടെയ്ൻമെന്റ് സോണുകളാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here