കടകളിലും സ്ഥാപനങ്ങളിലും പ്രവേശിക്കുന്നവരുടെ എണ്ണം വ്യക്തമാക്കി പോസ്റ്റര്‍ പതിപ്പിക്കാന്‍ നിര്‍ദേശം

0
141

കൊച്ചി: കടകളിലും സ്ഥാപനങ്ങളിലും ഒരു നിശ്ചിത സമയത്ത് പ്രവേശിക്കാവുന്ന ജീവനക്കാരുടേയും ഉപഭോക്താക്കളുടേയും എണ്ണം വ്യക്തമാക്കി പോസ്റ്റര്‍ പതിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശിച്ചു. പെട്ടെന്ന് ശ്രദ്ധയില്‍പ്പെടുന്ന വിധം പോസ്റ്റര്‍ പതിക്കുന്നതുവഴി നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ പോലീസിന് കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇക്കാര്യത്തില്‍ അടിയന്തരനടപടി സ്വീകരിക്കാന്‍ ക്രമസമാധാനവിഭാഗം എഡിജിപിക്ക് നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് നേരത്തെ പോലീസ് അറിയിച്ചിരുന്നു.

ഇതിന്റെ ഭാഗമായിട്ടാണ് കച്ചവട സ്ഥാപനങ്ങളില്‍ പ്രവേശിക്കാവുന്നവരുടെ എണ്ണം വ്യക്തമാക്കി പോസ്റ്റര്‍ പതിക്കണമെന്ന് പോലീസ് മേധാവി നിര്‍ദേശിച്ചത്.കടകളില്‍ കൂട്ടം കൂടിയാല്‍ കൂട്ടം കൂടിയവര്‍ക്കെതിരെയും കട ഉടമയ്‌ക്കെതിരെയും നടപടിയുണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here