ഒറ്റ ദിവസത്തിനിടെ രാജ്യത്ത് 12881 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 334 മരണവും

0
185

ന്യൂഡല്‍ഹി: കൊറോണവൈറസ് ബാധിതരുടെ എണ്ണത്തില്‍ രാജ്യത്ത് വീണ്ടും കുതിച്ചു ചാട്ടം. 24 മണിക്കൂറിനിടെ 12881 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. പുതിയ രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ മൂന്ന് ദിവസം നേരിയ കുറവ് വന്നിരുന്നെങ്കിലും ബുധനാഴ്ച അത് വീണ്ടും റെക്കോര്‍ഡ് നിരക്കിലേക്കെത്തിയിരിക്കുകയാണ്. ഒരു ദിവസത്തിനിടെ രാജ്യത്ത് ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. 24 മണിക്കൂറിനിടെ 334 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ ആകെ മരണം 12237 ആകുകയും 366946 പേര്‍ക്ക് രാജ്യത്ത് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.

160384 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 194325 പേര്‍ക്ക് രോഗം ഭേദമായി. രോഗം ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുള്ള മഹാരാഷ്ട്രയില്‍ 116752 പേര്‍ക്കാണ് ഇതുവരെ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. 5651 പേര്‍ മരിക്കുകയും ചെയ്തു. 

47102 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഡല്‍ഹിയില്‍ 1904 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 25093 പേര്‍ക്കാണ് ഗുജറാത്തില്‍ ഇതുവരെ രോഗം കണ്ടെത്തിയിട്ടുള്ളത്. 1560 പേര്‍ ഇതിനോടകം മരിച്ചു. തമിഴ്‌നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചവര്‍ അരലക്ഷം കടന്ന് 50193 ആയി. 576 പേരാണ് തമിഴ്‌നാട്ടില്‍ മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here