കുമ്പള: (www.mediavisionnews.in) എം.എൽ.എയെന്ന് കരുതി ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടഞ്ഞത് രാജ് മോഹൻ ഉണ്ണിത്താൻ എം.പിയുടെ കാർ. ഒടുവിൽ എം.പിയെന്നറിഞ്ഞതോടെ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് അമളി പറ്റിയെന്ന് ബോധ്യമായി. കരിങ്കൊടി താഴെയിട്ട് മുദ്രാവാക്യം വിളി നിർത്തണോ തുടരന്നോ എന്നാലോചിക്കുന്നതിനിടെ കാർ കടന്നു പോയങ്കിലും ഡി.വൈ.എഫ്.ഐ പ്രവർത്തകർ നാണം കെടുകയും ഒപ്പം കേസും കൂടിയായി.
വ്യാഴായിച്ച വൈകിട്ട് നാലരയാടെ കുമ്പള നഗരത്തിൽ ഒരു സ്വകാര്യ ആശുപത്രിയുടെ ഉദ്ഘാടനം കഴിഞ്ഞ് തിരിച്ചു പോകുന്നതിനിടെയാണ് ആള് മാറി രാജ് മോഹൻ ഉണ്ണിത്താൻ എം.പിക്കു നേരെ പ്രതിഷേധമുണ്ടായത്.
സംഭവത്തിൽ പത്തോളം ഡി.വൈ.എഫ്.ഐ പ്രവർത്തർക്കെതിരെ കുമ്പള പൊലിസ് കേസെടുത്തു. എന്ത് കാരണത്താലാണ് പ്രതിഷേധമെന്ന് വ്യക്തമല്ല. ഇതേ തുടർന്ന് കോൺഗ്രസിന്റെ നേതൃത്വത്തിൽ കുമ്പള നഗരത്തിൽ പ്രതിഷേധമുണ്ടാകുമെന്ന രഹസ്യവിവരത്തെ തുടർന്ന് വൈകിട്ടോടെ നഗരം പൊലിസ് വലയത്തിലായി.