ഉപ്പള: (www.mediavisionnews.in) മുസോടി ശാരദാനഗറില്‍ കടലാക്രമണ രൂക്ഷമായി. ഖദീജ, മൂസ, നബീസ, മറിയുമ്മ, ആസ്യുമ്മ, ഇസ്‌മായില്‍ എന്നിവരുടെ വീടു കടലാക്രമണ ഭീഷണി നേരിടുന്നു. ഖദീജയുടെ വീടിനടുത്തു കടല്‍ ഇരച്ചു കയറുന്നുണ്ട്. രാത്രി കാലങ്ങളില്‍ ഇവര്‍ ബന്ധുവീടുകളില്‍ അഭയം തേടുകയാണെന്നു പറയുന്നു. ശാരദാനഗറിലെ ശകുന്തള സാലിയാന്‍, സുനന്ദ, യശോദ എന്നിവരുടെ വീടുകളും കടലാക്രമണ ഭീഷണി നേരിടുന്നു.