ഉപ്പളയിൽ നാടോടികള്‍ അടക്കമുള്ളവരെ പാര്‍പ്പിച്ച സ്‌കൂളില്‍ നിന്ന് ആന്ധ്രയുവതിയും തമിഴ് യുവാവും ഒളിച്ചോടി

0
203

ഉപ്പള (www.mediavisionnews.in) : കൊറോണയുടെ പശ്ചാത്തലത്തില്‍ നാടോടികളും യാചകരും അടക്കമുള്ളവരെ പാര്‍പ്പിച്ച സ്‌കൂളില്‍ നിന്ന് ആന്ധ്രാപ്രദേശ് സ്വദേശിനിയായ ഇരുപതുകാരിയും തമിഴ്‌നാട് സ്വദേശിയായ ഇരുപത്തിരണ്ടുകാരനും ഒളിച്ചോടി. ചെറുഗോളി സ്‌കൂളില്‍ കഴിയുന്നതിനിടെയാണ് രണ്ടുപേരെയും കാണാതായത്. റോഡരികിലും കടവരാന്തയിലും മറ്റ് സ്ഥലങ്ങളിലും

അന്തിയുറങ്ങുകയായിരുന്ന നാടോടികളും യാചകരും അടക്കമുള്ളവരെ കൊറോണ വൈറസില്‍ നിന്ന് രക്ഷപ്പെടുത്തി സുരക്ഷ നല്‍കുന്നതിന്റെ ഭാഗമായാണ് ഇവരെ ആരോഗ്യപ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് സ്‌കൂളിലേക്ക് മാറ്റിയത്.

കഴിഞ്ഞ ദിവസം രാവിലെ മുതല്‍ ആന്ധ്രയുവതിയെയും തമിഴ് യുവാവിനെയും സ്‌കൂളില്‍ നിന്ന് കാണാതാവുകയായിരുന്നു. ഇതേ തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇരുവരും പ്രണയത്തിലാണെന്നും ഒളിച്ചോടിയതാണെന്നും അന്വേഷണത്തില്‍ വ്യക്തമായി. സ്‌കൂളില്‍ കഴിയുന്ന മറ്റുള്ളവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.

LEAVE A REPLY

Please enter your comment!
Please enter your name here