കാസർകോട്: (www.mediavisionnews.in) കാസർഗോട്ടെ മൂന്ന് ഹോട്ടലുകൾ ഒരാഴ്ചത്തേക്ക് അടച്ചു പൂട്ടി അണുവിമുക്തമാക്കാൻ ഉത്തരവ്. കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയ ഇതര സംസ്ഥാനക്കാർ മാനദണ്ഡങ്ങൾ ലംഘിച്ച് താമസിച്ച ഹോട്ടലുകളാണ് ഇത്.
കർണാടകയിലെ മംഗലാപുരത്തേക്ക് പോകേണ്ട ഇതര സംസ്ഥാനക്കാർ കണ്ണൂർ എയർപോർട്ടിൽ ഇറങ്ങി മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി കാസർഗോഡ് ജില്ലയിലെ മൂന്ന് ഹോട്ടലുകളിൽ ബന്ധപ്പെട്ടവരെ അറിയിക്കാതെ താമസിച്ചത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഈ മൂന്ന് ഹോട്ടലുകൾ ഒരാഴ്ചത്തേക്ക് അടച്ചിട്ട് അണുവിമുക്തമാക്കാൻ ജില്ലാ കളക്ടർ ഉത്തരവ് നൽകിയത്. കാസർഗോഡ് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുള്ള സെഞ്ചുറി പാർക്ക്, ഹെഡ് പോസ്റ്റ് ഓഫീസിന് എതിർ വശത്തുള്ള ദേരാ സിറ്റി ഹോട്ടൽ, എമിറേറ്റ്സ് ഹോട്ടൽ എന്നീ ഹോട്ടലുകളാണ് അടച്ചുപൂട്ടിയത്.
സ്വന്തം നാട്ടിൽ അല്ലാതെ മറ്റെവിടെയും ഇറങ്ങി താമസിക്കരുത് എന്ന നിബന്ധന നിലനിൽക്കെയാണ് മംഗലാപുരത്തേക്ക് പോകേണ്ട ആളുകൾ കാസർഗോഡ് ഹോട്ടലുകളിൽ താമസിച്ചത്.