ഇംഗ്ലണ്ട് സൂപ്പര്‍ താരം ടീം വിടുന്നു, ഇനി മറ്റൊരു രാജ്യത്തിനായി കളിക്കണം

0
614

ഇംഗ്ലണ്ട് സൂപ്പര്‍ താരം ലിയാം പ്ലങ്കറ്റ് ടീം വിടുന്നതിനെ കുറിച്ചുളള ആലോചനയിലാണ്. ഭാവിയില്‍ അമേരിക്കയ്ക്കായി കളിക്കാനാണ് പ്ലങ്കറ്റ് സാദ്ധ്യത തേടുന്നത്. ഇംഗ്ലണ്ട് കിരീടം ചൂടിയ 2019- ലെ ഏകദിന ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച താരമാണ് പ്ലങ്കറ്റ്,

എന്നാല്‍ ലോക കപ്പിന് ശേഷം പ്ലങ്കറ്റ് ടീമില്‍ നിന്ന് പുറത്തായി. പിന്നീട് ദേശീയ ടീമില്‍ തിരിച്ചെത്താനും താരത്തിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം ഇംഗ്ലണ്ട്, പരിശീലനത്തിനായി വിളിച്ച 55 താരങ്ങളില്‍ ഉള്‍പ്പെടാനും പ്ലങ്കറ്റിന് കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് അമേരിക്കയ്ക്കായി കളിയ്ക്കുന്നതിന്റെ സാദ്ധ്യത പ്ലങ്കറ്റ് നേടുന്നത്.

തന്റെ ഭാര്യ അമേരിക്കന്‍ പൗരയാണെന്നും അതിനാലാണ് ആ സാദ്ധ്യത പരിഗണിക്കുന്നതെന്നും പ്ലങ്കറ്റ് പറയുന്നു. അത് വഴി ഇംഗ്ലണ്ട്, യു എസ് എ ടീമുകള്‍ക്ക് വേണ്ടി കളിച്ച താരമെന്ന അപൂര്‍വ്വ നേട്ടം സ്വന്തമാക്കാന്‍ ആഗ്രഹമുണ്ടെന്നുമാണ് പ്ലങ്കറ്റ് കൂട്ടിചേര്‍ത്തു. അതേ സമയം നിലവില്‍ മുപ്പത്തിയഞ്ചു വയസുള്ള പ്ലങ്കറ്റിന്, അമേരിക്കന്‍ ദേശീയ ടീമില്‍ കളിക്കണമെന്നുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് തന്നെ അങ്ങോട്ടേക്ക് താമസം മാറ്റേണ്ടിവരും. അമേരിക്കന്‍ ടീമില്‍ കളിക്കാന്‍ യോഗ്യനാവണമെങ്കില്‍ 3 വര്‍ഷത്തെ റെസിഡന്‍ഷ്യല്‍ യോഗ്യത വേണം എന്നത് കൊണ്ടാണിത്.

മാത്രമല്ല ഐസിസിയുടെ നിയമ പ്രകാരം ഒരു രാജ്യത്തിനായി കളിച്ച് നാല് വര്‍ഷം കഴിഞ്ഞാല്‍ മാത്രമാണ് മറ്റൊരു രാജ്യത്തിനായി കളിയ്ക്കാനാകു. ഇതോടെ പ്ലങ്കറ്റിന്റെ ആഗ്രഹം നടക്കുമോയെന്ന് കാത്തിരുന്ന് തന്നെ കാണണം.

LEAVE A REPLY

Please enter your comment!
Please enter your name here