കേന്ദ്ര സർക്കാർ ലോക് ഡൌൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ ആരാധനാലയങ്ങൾ തുറന്നേ മതിയാവൂ എന്ന് കെ മുരളീധരന്‍ എം.പി ആവശ്യപ്പെട്ടു. തടയാൻ നിന്നാൽ സർക്കാരിന്റെ കൈ പൊള്ളും. ശബരിമല ഓർക്കുന്നതാണ് സർക്കാരിന് നല്ലത്. കൂടുതൽ കൈ പൊള്ളിക്കണമോയെന്ന് സർക്കാർ ആലോചിക്കണമെന്നും കെ മുരളീധരന്‍ പറഞ്ഞു. എന്നാല്‍ കേരളത്തില്‍ ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
ഗള്‍ഫില്‍ കോവിഡ് ബാധിച്ച മരിച്ച പലരുടെയും കുടുംബത്തിലെ അവസ്ഥ പരിതാപകരമെന്ന് കെ മുരളീധരന്‍ എംപി. ഇവരുടെ കുടുംബങ്ങളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണം. മുഖ്യമന്ത്രിയുടെ അനുശോചനം കൊണ്ട് അത്തരം കുടുംബങ്ങളുടെ വയർ നിറയില്ലെന്നും മുരളീധരന്‍ പറഞ്ഞു.
സംസ്ഥാനത്ത് അന്തര്‍ ജില്ലാ ബസ് സര്‍വീസുകള്‍ ആരംഭിക്കും. സീറ്റിങ് കപ്പാസിറ്റിയുടെ പകുതി യാത്രക്കാരെ മാത്രമേ അനുവദിക്കൂ. അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ ആരംഭിക്കില്ല. നിയന്ത്രണങ്ങളോടെ ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കാമെന്നും തീരുമാനമായി.