ആദ്യമായി ഐസ്ക്രീം കഴിക്കുന്ന പൂച്ചയുടെ ഭാവം കണ്ടിട്ടുണ്ടോ? വൈറലായി വീഡിയോ

0
246

നായകളെ പോലെ തന്നെ മനുഷ്യനോട് ഏറ്റവുമധികം കൂറുകാണിക്കുന്ന ജീവികളിലൊന്നാണ് പൂച്ച. സ്വന്തം കുഞ്ഞിനെ പോലെയും വീട്ടിലെ ഒരു അംഗത്തെ പോലെയുമാണ് പൂച്ചകളെ പലരും നോക്കുന്നത്. പൂച്ചകളുടെ രസകരമായ വീഡിയോകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ അത്തരമൊരു രസകരമായ വീഡിയോ ആണ് വൈറലായിരിക്കുന്നത്.

ആദ്യമായി ഐസ്ക്രീം കഴിക്കുന്ന പൂച്ചയുടെ ഭാവമാണ് ഈ വീഡിയോ ശ്രദ്ധ നേടാന്‍ കാരണം. സ്പൂണില്‍ കൊടുത്ത ഐസ്ക്രീം രുചിച്ചയുടനെയുള്ള പൂച്ചയുടെ മുഖഭാവമാണ് ആളുകളെ രസിപ്പിക്കുന്നത്. തല വരെ മരവിച്ച പോലെയായിരുന്നു പൂച്ചയുടെ മുഖത്ത് വന്ന ഭാവങ്ങള്‍.

@damn_elle എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ വൈറലാവുകയും ചെയ്തു. മൂന്ന് ലക്ഷം പേരാണ് ഈ വീഡിയോ കണ്ടത്. ഇന്‍റര്‍നെറ്റില്‍ ലഭിക്കുന്ന പൂച്ചകളുടെ ഏറ്റവും രസകരമായ വീഡിയോ എന്നാണ് ആളുകളുടെ കമന്‍റ്. ചിലര്‍ പൂച്ചയുടെ ആരോഗ്യത്തെ കുറിച്ചുള്ള ആശങ്കയും പങ്കുവച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here