അബുദാബി ബിഗ് ടിക്കറ്റില്‍ 24 കോടിയുടെ ഭാഗ്യം വീണ്ടുമൊരു മലയാളിക്ക്

0
214

അബുദാബി: ബുധനാഴ്ച നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലും ഭാഗ്യം കടാക്ഷിച്ചത് ഒരു മലയാളിയെ. അജ്മാനില്‍ താമസിക്കുന്ന അസൈന്‍ മുഴിപ്പുറത്തിനാണ് 1.2 കോടി ദിര്‍ഹം (24 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനമായി ലഭിച്ചത്.

139411 എന്ന നമ്പറിലുള്ള ടിക്കറ്റാണ് ഒറ്റ ദിവസം കൊണ്ട് അസൈനെ കോടീശ്വരനാക്കിയത്. മേയ് 14നാണ് അദ്ദേഹം 216 സീരിലേക്കുള്ള നറുക്കെടുപ്പിന് ടിക്കറ്റെടുത്തത്. ഒന്നാം സമ്മാനം ലഭിച്ചത് ഇന്ത്യക്കാരനാണെന്ന് നറുക്കെടുത്തപ്പോള്‍ തന്നെ അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു.  സമ്മാന വിവരമറിയിക്കാന്‍ ബിഗ് ടിക്കറ്റ് അധികൃതര്‍ അദ്ദേഹത്തെ നറുക്കെടുപ്പ് വേദിയില്‍ വെച്ചുതന്നെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മറുതലയ്ക്കല്‍ നിന്ന് മലയാളത്തില്‍ മറുപടി. ഇതോടെ ബിഗ് ടിക്കറ്റ് വഴി കോടീശ്വരന്മാരുടെ പട്ടികയിലേക്ക് നടന്നുകയറിയ ഒരാള്‍ കൂടി മലയാളി തന്നെയെന്ന് ഉറപ്പിച്ചു. കോടീശ്വരനായ വിവരം അറിയിച്ചപ്പോള്‍ അസൈന്‍ ബിഗ് ടിക്കറ്റിന് നന്ദി അറിയിച്ചു. 

ജൂലൈ മൂന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ബിഗ് ടിക്കറ്റിന്റെ അടുത്ത നറുക്കെടുപ്പ്. തെരഞ്ഞെടുക്കപ്പെടുന്ന വിജയിക്ക് 1.5 കോടി ദിര്‍ഹമാണ് ഗ്രാന്റ് പ്രൈസ്. വിജയികളാകുന്ന മറ്റ് 15 സ്ഥാനക്കാര്‍ക്ക് സമ്മാനങ്ങള്‍ സ്വന്തമാക്കാന്‍ അവസരം ലഭിക്കുന്നെന്ന സവിശേഷതയും ഇത്തവണത്തെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിനുണ്ട്. കൂടാതെ 500 ദിര്‍ഹം വില വരുന്ന ബിഗ് ടിക്കറ്റിന്റെ രണ്ട് ടിക്കറ്റുകള്‍ സ്വന്തമാക്കുന്നവര്‍ക്ക് ഒരു ടിക്കറ്റ് തികച്ചും സൗജന്യമായി ലഭിക്കും. 

ഗ്രാന്‍റ് പ്രൈസിന് പുറമെ തെരഞ്ഞെടുക്കപ്പെടുന്ന ഒന്നു മുതല്‍ നാല് വരെയുള്ള സ്ഥാനക്കാര്‍ക്ക് 100,000 ദിര്‍ഹം വീതം ലഭിക്കും. അഞ്ചും ആറും സ്ഥാനക്കാര്‍ക്ക് 80,000 ദിര്‍ഹം വീതവും ഏഴും എട്ടും ഒമ്പതും സ്ഥാനക്കാര്‍ക്ക് 75,000 ദിര്‍ഹം വീതവും സമ്മാനമായി ലഭിക്കും. 10 മുതല്‍ 12 വരെയുള്ള സ്ഥാനക്കാര്‍ക്ക് 50,000  ദിര്‍ഹം വീതവും 13, 14, 15 സ്ഥാനക്കാര്‍ക്ക് 25,000 ദിര്‍ഹം വീതവും സമ്മാനം നേടാം.ഗ്രാന്‍റ് പ്രൈസായ 1.5 കോടി ദിര്‍ഹവും മറ്റ് 15 വിജയികള്‍ക്കുള്ള സമ്മാനങ്ങളും കൂടാതെ ബിഎംഡബ്ല്യു 420ഐ കാര്‍ സ്വന്തമാക്കാനുള്ള അവസരവും ഇത്തവണ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒരുക്കുന്നു. സോഷ്യല്‍ മീഡിയ ലൈവ് സ്ട്രീമിങിലൂടെയാണ് നറുക്കെടുപ്പ് നടക്കുന്നത്. 

ബിഗ് ടിക്കറ്റ് വെബ്സൈറ്റായ www.bigticket.ae വഴിയാണ് ടിക്കറ്റുകള്‍ വാങ്ങേണ്ടത്. നറുക്കെടുപ്പിന് മുമ്പായി സാമൂഹിക മാധ്യമങ്ങള്‍ വഴി ജൂണ്‍ മാസത്തിലുടനീളം വിവിധ മത്സരങ്ങളും ബിഗ് ടിക്കറ്റ് സംഘടിപ്പിക്കുന്നു. ഈ മത്സരങ്ങളിലൂടെ ഒട്ടേറെ സമ്മാനങ്ങളാണ് സോഷ്യല്‍ മീഡിയ ഫോളോവേഴ്‌സിനായി ജൂണ്‍ മാസത്തില്‍ കാത്തിരിക്കുന്നത്. 15 സര്‍പ്രൈസ് സമ്മാനങ്ങള്‍ കൂടാതെ സാമൂഹിക മാധ്യമങ്ങളില്‍ വഴി സംഘടിപ്പിക്കുന്ന അനേകം മത്സരങ്ങളിലൂടെയും സമ്മാനങ്ങള്‍ നേടാന്‍ ബിഗ് ടിക്കറ്റ് അവസരമൊരുക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here